തിരുവനന്തപുരം: അവശ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി വില നിശ്ചയിരുന്ന കോവിഡ് സുരക്ഷ ഉപകരണങ്ങളുടെ നിരക്ക് സർക്കാർ വർധിപ്പിച്ചു. 14ന് പി.പി.ഇ കിറ്റടക്കം 15 കോവിഡ് പരിചരണ വസ്തുക്കളുടെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇൗ നിരക്കാണ് വർധിപ്പിച്ചത്. മെഡിക്കൽ ഉപകരണ വിതരണക്കാരുടെ സമ്മർദത്തെ തുടർന്നാണ് ഉത്തരവിൽ ഭേദഗതി വരുത്തിയതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. 10-30 ശതമാനം വരെ വർധനവാണ് നേരത്തെ നിശ്ചയിച്ച നിരക്കനേക്കാൾ വരുത്തിയിട്ടുള്ളത്. 14ന് ഉത്തരവിറക്കിയിരുന്നെങ്കിലും വിപണിയിൽ പാലിക്കപ്പെട്ടില്ല. വില കുറച്ചതോടെ മൊത്ത വിതരണക്കാർ കേരളത്തിലേക്ക് വിതരണം കുറക്കുകയും ചെയ്തു. തുടർന്ന് സുരക്ഷ ഉപകരണങ്ങൾക്ക് കടുത്ത ക്ഷാമമുണ്ടായി.പിന്നാലെയാണ് വില കൂട്ടിയുള്ള സർക്കാർ തീരുമാനം.
ഉൽപന്നം, പഴയ വില, പുതിയ വില (രൂപയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.