ഇബ്രാഹിംകുട്ടി
Posted On
date_range Updated On
date_range തിരൂരിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തലക്കടത്തൂർ സ്വദേശി പിടിയിൽ
തിരൂർ: ബി.പി അങ്ങാടിയിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തലക്കടത്തൂർ സ്വദേശി പിടിയിൽ. വടക്കിനിയേടത്ത് ഇബ്രാഹിംകുട്ടിയെയാണ് (49) പിടികൂടിയത്. ബി.പി അങ്ങാടി ബൈപാസ് റോഡിൽ വാഹന പരിശോധനക്കിടെയാണ് രേഖകളില്ലാത്ത മുപ്പത് ലക്ഷത്തി ഇരുപതിനായിരം രൂപ ഇയാളുടെ സ്കൂട്ടറിൽ നിന്ന് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വ്യാഴാഴ്ച വൈകീട്ടോടെ ബി.പി അങ്ങാടി ജങ്ഷനിൽ പരിശോധന നടത്തിയത്. എസ്.ഐ ഡെന്നി, തിരൂർ ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ സിറാജ്, അനീഷ്, അരുൺ, നിധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.