തലശ്ശേരിയിൽ യുവാവിന്റെ മർദനമേറ്റ കുട്ടിയെ മറ്റൊരാളും മർദിച്ചു

തല​ശ്ശേരി: റോഡരികിൽ നിർത്തിയിട്ട കാറിൽ ചാരി നിന്നതിന് യുവാവിന്റെ ക്രൂര മർദനമേറ്റ ആറുവയസുകാരനെ മറ്റൊരാളും മർദിച്ചിരുന്നതായി പൊലീസ്. കാറിന് സമീപത്തുനിന്ന കുട്ടിയെ ഇയാൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്.

കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച മുഹമ്മദ് ശിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാൻ സ്വദേശികളുടെ മകൻ ഗണേഷിനാണ് മർദനമേറ്റത്. 

Tags:    
News Summary - In thalassery the child who was beaten up by the youth was also beaten up by another person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.