Posted On
date_range Updated On
date_range നിരവധി കേസുകളിൽ പ്രതികളായ ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
കാസർകോട്: നിരവധി കേസുകളിൽ പ്രതികളായ രണ്ട് ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുഹമ്മദ് അസ്‌കർ (25), ഇബ്രാഹിം അർഷാദ് (26) എന്നിവരെയാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്. ഇതിൽ അസ്‌കർ പിടിച്ചുപറി, കവർച്ച, വധശ്രമം, മയക്കുമരുന്ന് കടത്ത്, വെടിവയ്പ് തുടങ്ങിയ വകുപ്പുകളിൽ പെട്ട പത്തിലധികം കേസുകളിൽ പ്രതിയാണ്. ഇബ്രാഹിം അർഷാദ് കുമ്പള. മഞ്ചേശ്വരം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വധശ്രമം, വെടിവയ്പ് വകുപ്പുകളിൽ പെട്ട ഏഴു കേസുകളിലും പ്രതിയാണ്.
കാസർഗോഡ്, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണകേസുകളിൽ പ്രതിയായ റൗഫ് (മീശ റൗഫ് -41), കാസർഗോഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമ കേസിലും ചാരായ കടത്തു കേസിലും പ്രതിയായ ദീപക് ആലങ്കോട് എന്നിവരെ കാപ്പ ചുമത്തി നാടുകടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.