കേരളത്തിൽ നാലു ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകളിൽ യാത്ര ചെയ്യാം

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന നാലു ട്രെയിനുകളില്‍ കൂടി റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചു. ജനുവരി ഒന്നുമുതലാകും ഇത് നടപ്പില്‍ വരിക. മലബാര്‍ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ചെന്നൈ-മംഗലാപുരം മെയില്‍, വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചത്.

ഇതോടെ ഈ ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റുകാര്‍ക്കും സീസണ്‍ ടിക്കറ്റുകാര്‍ക്കും യാത്ര ചെയ്യാനാകും. കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി റിസർവ് ചെയ്ത് മാത്രമായിരുന്നു യാത്രക്കാർക്ക് യാത്ര ചെയ്യാൻ സാധിച്ചിരുന്നത്. മലബാര്‍, മാവേലി അടക്കമുള്ള രാത്രി ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കാത്തത് സ്ഥിരം യാത്രക്കാരെ ഏറെ പ്രയാസത്തിലാക്കിയിരുന്നു.

കേരളത്തിലൂടെ ഓടുന്ന പത്ത് ട്രെയിനുകളിൽ നേരത്തെ തന്നെ റിസർവേഷനില്ലാത്ത കോച്ചുകൾ ദക്ഷിണ റെയിൽവേ അനുവദിച്ചിരുന്നു. മൊത്തം 18 ട്രെയിനുകളിലാണ് റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചത്. 

Tags:    
News Summary - In Kerala, four more trains can be used for non-reserved coaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.