image for representation purpose only
അടിമാലി: സർക്കാർ ഭൂമിയിൽനിന്ന് വെട്ടിയ തേക്ക് ഉരുപ്പടികള്‍ കുമളിയില്‍നിന്ന് പിടികൂടി. അടിമാലി റേഞ്ച് ഓഫിസറുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍നിന്നാണ് കണ്ടെടുത്തത്. കോതമംഗലം ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒയുടെ നിർദേശപ്രകാരമാണ് ഇവപിടിച്ചെടുത്തത്.
റേഞ്ച് ഒാഫിസറുടെ കുടുംബത്തിെൻറ ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോര്‍ട്ടിന് സമീപത്തെ കെട്ടിടത്തില്‍നിന്നാണ് 4.41 ക്യുബിക് അടി ഉരുപ്പടികള്‍ കണ്ടെടുത്തത്. മൂന്നുമാസം മുമ്പാണ് മങ്കുവയില്‍നിന്ന് ഏഴ് തേക്കുകള്‍ വെട്ടാൻ വനം വകുപ്പ് അനുമതി നല്‍കിയത്. ഇതിന് കൊന്നത്തടി വില്ലേജ് കട്ടിങ് പെര്‍മിറ്റും നല്കി.
എന്നാല്‍, രണ്ട് തടികള്‍ റവന്യൂഭൂമിയിലേതാണെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതിനിടെ ഒരെണ്ണം മുറിച്ച് കടത്തി. ചിന്നാറിലെ ഇടനിലക്കാരന് വഴി റേഞ്ച് ഓഫിസര്‍ക്ക് ബന്ധമുള്ളയാളാണ് തടി വാങ്ങിയത്. കോതമംഗലം ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ഭൂമിയുടെ അവകാശം സംബന്ധിച്ച് വ്യക്തത വരുത്താൻ റവന്യൂവകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, ഇതുവരെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇതിനിടെ, തടികള്‍ കണ്ടെത്താൻ കോതമംഗലം ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒയെയും അടിമാലി റേഞ്ച് ഓഫിസറെയും ചുമതലപ്പെടുത്തി. തുടര്‍ന്നാണ് കെട്ടിടത്തില്‍നിന്ന് ഇവ കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.