പമ്പയിലെ മണലെടുപ്പ്​ നിർ​ത്തിവെച്ചു; മണൽ പുറത്തേക്ക്​ കൊണ്ടുപോകുന്നത് വിലക്കി വനംവകുപ്പ്

പത്തനംതിട്ട: പമ്പ ത്രിവേണിയിൽനിന്നും മണൽ പുറത്തേക്ക്​ കൊണ്ടുപോക​​ുന്നത് വിലക്കി വനംവകുപ്പ് ഉത്തരവ്​. വനം വകുപ്പ്​ സെക്രട്ടറി ഉത്തരവിറക്കിയതിനെ തുടർന്ന്​ മണലെടുപ്പ്​ തൽകാലികമായി നിർ​ത്തിവെച്ചു. വന സംരക്ഷണ നിയമപ്രകാരം പ്രത്യേക അനുമതി വാങ്ങി മാത്രമേ മണൽ നീക്കാൻ പാടുള്ളു. 

2018 ലെ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണൽ വനം വകുപ്പ് നിർദേശിക്കുന്ന സ്ഥലത്തേക്ക് മാത്രമേ മാറ്റാനാകൂ. നേരത്തെ ടാറ്റ പ്രൊജക്ട് ലിമിറ്റഡ് നദീ തടത്തിൽ നിന്ന് മാറ്റിയ മണൽ ഒഴികെയുള്ളവ നീക്കാൻ പാടില്ല. വനത്തിന് പുറത്തേക്ക് മണൽ കൊണ്ട് പോകാൻ വന സംരക്ഷണ നിയമപ്രകാരം പ്രത്യക അനുമതി വാങ്ങണം. എടുക്കുന്ന മണലിന്‍റെ അളവ് ജില്ല കലക്ടർ ഉറപ്പ് വരുത്തണം. വില ആനുപാതികമായി നിശ്ചയിക്കും. തുടങ്ങിയ കർശന വ്യവസ്ഥകളാണ് വനം സെക്രട്ടറി ഡോ. ആശാ തോമസ് ഇറക്കിയ ഉത്തരവിലുള്ളത്. 

ഈ വ്യവസ്ഥകൾ അനുസരിച്ച്, പ്രളയ സാധ്യത ഒഴിവാക്കാൻ നദീ തടത്തിലെ മണൽ എടുത്തുമാറ്റാം. എന്നാൽ വനമേഖലയിൽ നിന്നും പുറത്തു കൊണ്ടുപോകാൻ പാടില്ല. കഴിഞ്ഞ ദിവസങ്ങളിൽ വനം വകുപ്പിന്‍റെ അനുമതി ഇല്ലാതെ മണൽ കോട്ടയം ജില്ലയിലെ എരുമേലിയിലേക്ക് കൊണ്ട് പോയിരുന്നു. 

മുൻ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി മണലെടുക്കുന്നത് വിലയിരുത്താൻ യോഗം ചേർന്നത് നേരത്തെ വിവാദമായിരുന്നു. വനം മന്ത്രി അറിയാതെ ആയിരുന്നു ചീഫ് സെക്രട്ടറിയുടെ യോഗം. പമ്പയിലെ മണലെടുപ്പിൽ വൻ അഴിമതി ഉണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവുൾപ്പെടെ രംഗത്തെത്തി. 

Tags:    
News Summary - Illegal Sand Deal Stopped by Forest Department Secretary -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.