അനധികൃത സ്വത്ത് സമ്പാദനം: പെരിന്തൽമണ്ണ മുൻ തഹസിൽദാരെ സസ്പെൻറ് ചെയ്തു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണ  മുൻ തഹസിൽദാരെ സസ്പെൻറ് ചെയ്തു. നിലവിൽ മലപ്പുറം കരിപ്പൂർ എയർപോർട്ട് സ്പെഷ്യൽ തഹസിൽദാരായ (എൽ.എ) പി.എം. മായയെയാണ് ജോലിയിൽനിന്ന സസ്പെന്റ് ചെയ്ത് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.

മായക്ക് എതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്. അതിനാൽ മായ സർവീസിൽ തുടർന്നാൽ ഈ കേസിൻറെ അന്വേഷണത്തിൽ ഇടപെടാൻ സാധ്യതയുണ്ടെന്ന് വിജിലൻസ് ചൂണ്ടാക്കാട്ടി.

കറ്റാരോപിതയായ പി.എം. മായയെ അടിയന്തരമായി സേവനത്തിൽ നിന്നും മാറ്റി നിർത്തുന്നതിനും വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തിരുന്നു. അതിന്റെ അടസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നേരിടുന്ന പി.എം. മായ സേവനത്തിൽ തുടരുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും സാധ്യതയുണ്ട്.  അതിനാലാണ് 1960 കേരള സിവിൽ സർവീസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(ഒന്ന്)(ബി) പ്രകാരം സേവനത്തിൽ നിന്നും സസ്പെന്റ്ചെയ്ത് ഉത്തരവായത്. 

Tags:    
News Summary - Illegal asset acquisition: Perinthalman suspends former tehsildar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.