ഐ.ജി ഓഫീസ്​ മാർച്ച്​: സി.പി.ഐ നേതാക്കൾ​െക്കതിരെ കേസ്​

കൊച്ചി: സി.പി.ഐയുടെ ഐ.ജി ഓഫീസ്​ മാർച്ചിനു നേരെ പൊലീസ്​ ലാത്തിവീശുകയും എൽദോ എബ്രഹാം എം.എൽ.എക്ക്​ ഉൾ​പ്പെടെ പര ിക്കേൽക്കുകയും ചെയ്​തത്​ വിവാദമായതിന്​ പുറമെ നേതാക്കൾക്കെതിരെ ​കേസെടുത്ത്​ പൊലീസ്​.

മാർച്ചിന്​ അനുമതി ഇല്ലായിരുന്നുവെന്ന്​ ചുണ്ടിക്കാട്ടിയാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. ജാമ്യമില്ലാ വകുപ്പ്​ പ്രകാരമാണ്​​ കേസ്​​. സംസ്ഥാന കമ്മിറ്റി അംഗം ഉൾപ്പെടെ പത്ത്​ പേർക്കെതിരെയാണ്​ കേസെടുത്തത്​. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, എൽദോ എബ്രഹാം എം.എൽ.എ എന്നിവർ ഒന്നും രണ്ടും പ്രതികളാണ്​. കല്ലും കുറുവടിയും അടക്കമുള്ള ആയുധങ്ങളുമായാണ്​ സി.പി.ഐ പ്രവർത്തകർ ഐ.ജി ഓഫീസ് ​മാർച്ച്​ നടത്തിയതെന്നാണ്​ എഫ്​.ഐ.ആറിൽ വ്യക്തമാക്ക​ുന്നത്​.

അതേസമയം, പൊലീസ് ലാത്തിച്ചാർജിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് നിന്നത് ഇതിന് തെളിവാണെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ആരോപിക്കുന്നു.

Tags:    
News Summary - IG Office march; police case against CPI leaders -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.