കണ്ണൂരിൽ ട്രെയിന് തീവെച്ചയാളെ തിരിച്ചറിഞ്ഞെന്ന് ഐ.ജി; ബംഗാൾ സ്വദേശി പ്രസോൻ ജീത്ത് സിക്ദർ

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീവെച്ചത് കസ്റ്റഡിയിലുള്ള ആളെന്ന് ഐ.ജി നീരജ് കുമാർ ഗുപ്ത. ബംഗാൾ 24 സൗത്ത് പാർഗാനസ് സ്വദേശി പ്രസോൻ ജീത്ത് സിക്ദറാണ് പ്രതി. എലത്തൂർ ട്രെയിൻ തീവെപ്പുമായി പ്രതിക്ക് ബന്ധമുള്ളതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും ഐ.ജി പറഞ്ഞു.

കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ പ്രതി വെയ്റ്ററായി ജോലി ചെയ്തിരുന്നു. മാനസിക പ്രശ്നമുള്ള പ്രതി മൂന്ന് ദിവസം മുമ്പാണ് കേരളത്തിൽ എത്തിയത്. ഇലക്ട്രീഷനായിരുന്നു. വിവിധ സ്ഥലങ്ങളിൽ പാചക തൊഴിലാളിയായി ജോലി ചെയ്തിട്ടുണ്ട്. പ്രതി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്നും ഒരു വർഷം മുമ്പ് ജോലി ഉപേക്ഷിച്ചെന്നും ഐ.ജി വ്യക്തമാക്കി.

രണ്ട് വർഷത്തോളം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന ജോലി ചെയ്ത ഇയാൾ പിന്നീട് ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞു. ഒരു ജോലിയുമില്ലാതെ നടന്നതിനാൽ പ്രതിക്ക് മാനസിക സമ്മർദമുണ്ടായി. ട്രെയിന് തീവെച്ചതിന് വേറെ കാരണമില്ലെന്നും ഐ.ജി നീരജ് കുമാർ ഗുപ്ത മാധ്യമങ്ങളോട് വ്യക്തമാക്കി.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീയിടാൻ കാരണം സ്റ്റേഷൻ പരിസരത്ത് ഭിക്ഷയെടുക്കാൻ സമ്മതിക്കാത്തതിൽ സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വിരോധമെന്നാണ് പ്രതി മൊഴി നൽകിയിട്ടുള്ളത്. കസ്റ്റഡിയിലുള്ളയാൾ തീവെപ്പിന് തൊട്ട് മുമ്പ് ട്രാക്ക് പരിസരത്ത് ഉണ്ടായിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ബി.പി.സി.എല്‍ ഗോഡൗണിലെ ജീവനക്കാരന്‍റെ മൊഴിയും പ്രതിയിലേക്ക് എത്തിച്ചു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ട്രെയിനിന്റെ ബോഗിക്ക് തീയിട്ടത്. ബു​ധ​നാ​ഴ്ച രാ​ത്രി 11ഓ​ടെ ക​ണ്ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച ശേ​ഷം മൂ​ന്നാം പ്ലാ​റ്റ്ഫോ​മി​ന് സ​മീ​പം എ​ട്ടാം യാ​ർ​ഡി​ൽ നി​ർ​ത്തി​യി​ട്ട ​ട്രെ​യി​നി​ന്റെ പി​ന്നി​ൽ​നി​ന്ന് മൂ​ന്നാ​മ​ത്തെ ജ​ന​റ​ൽ കോ​ച്ചി​നാ​ണ് തീ​യി​ട്ട​ത്. മ​റ്റു കോ​ച്ചു​ക​ൾ പെ​ട്ടെ​ന്ന് വേ​ർ​പെ​ടു​ത്തി​യ​തി​നാ​ൽ തീ​പ​ട​രു​ന്ന​ത് ത​ട​യാ​നാ​യി. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ തീ​യ​ണ​ച്ചു. ​ട്രെ​യി​നി​ന്റെ ശു​ചി​മു​റി​യു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. ക്ലോ​സ​റ്റി​ൽ​ നി​ന്ന് വ​ലി​യ ക​ല്ല് ക​ണ്ടെ​ത്തിയിരുന്നു.

അതേസമയം ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നത് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ ഇന്നലെ വൈകീട്ട് വീണ്ടും ബോഗിയിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഫലം കൂടി ലഭിച്ചാലേ കൂടുതൽ നടപടി ഉണ്ടാകൂ. കസ്റ്റഡിയിലുള്ളയാൾ മുമ്പ് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് തീയിട്ടയാളാണ്. സംഭവത്തില്‍ അന്ന് റെയില്‍വേ അധികൃതര്‍ പൊലീസില്‍ പരാതി അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. കുറ്റിക്കാട്ടിന് തീയിട്ട ശേഷം ട്രാക്കിലേക്ക് കടന്ന് ഉടുമുണ്ട് കത്തിച്ചെറിഞ്ഞാണ് ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടാകാമെന്ന് പറഞ്ഞ് പൊലീസ് അന്ന് നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.

Tags:    
News Summary - IG has identified the person who set the train on fire in Kannur; Prason Jeet Sikdar, a native of Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.