Posted On
date_range Updated On
date_range `എൽ.ഡി.എഫ് സർക്കാറിന്‍റെ സത്യപ്രതിജ്ഞയായിരുന്നെങ്കിൽ ആ ഭാഗം ഒഴിവാക്കിയേനേ': വന്ദേമാതരം മുഴുവനായി പാടിയതിനെതിരെ മുന്‍ മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായും ആലപിച്ച സംഭവത്തെ വിമർശിച്ച് മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. ഇത് സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണെന്നും എൽ.ഡി.എഫ് സർക്കാറിന്‍റെ സത്യപ്രതിജ്ഞയായിരുന്നെങ്കിൽ വന്ദേമാതരം ആറു വരികളും ആലപിക്കില്ലായിരുന്നെന്നും റിയാസ് അറിയിച്ചു.
വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ സി.പി.ഐയും രംഗത്തെത്തിയിരുന്നു. ഇന്ത‍്യയുടെ ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗത്തെ കോൺഗ്രസ് ഒഴിവാക്കണമായിരുന്നുവെന്നും റിയാസ് കൂട്ടി ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.