ഇൻഡ്യ വന്നാൽ ഖാർഗെയോ രാഹുലോ പ്രധാനമന്ത്രി -തരൂർ
തിരുവനന്തപുരം: ഇൻഡ്യ മുന്നണിക്ക് അധികാരം ലഭിക്കുകയാണെങ്കിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയോ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയോ ആയിരിക്കും കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുകയെന്ന് പ്രവർത്തക സമിതിയംഗം ശശി തരൂർ.
പ്രതിപക്ഷത്ത് കൃത്യമായ സഖ്യം രൂപപ്പെട്ടിരിക്കുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാവരെയൂം ആശ്ചര്യപ്പെടുത്തുന്ന ഫലമാണുണ്ടാകാൻ പോകുന്നത്. എൻ.ഡി.എയെ അട്ടിമറിച്ച് ഇൻഡ്യ സഖ്യം അധികാരത്തിലേറും. നമുക്ക് കാത്തിരുന്ന് കാണാം.
തെരഞ്ഞെടുപ്പിനു ശേഷം സഖ്യത്തിലെ എല്ലാ പാർട്ടികളും ചേർന്നായിരിക്കും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുക. ഒരു പാർട്ടിക്ക് മാത്രമായി തീരുമാനിക്കാനാകില്ല. ആദ്യത്തെ ദലിത് പ്രധാനമന്ത്രിയെന്ന നിലയിൽ ഖാർഗെ, അല്ലെങ്കിൽ പലവിധത്തിലും കോൺഗ്രസ് ഒരു കുടുംബപാർട്ടിയെന്ന നിലക്ക് രാഹുൽ ഗാന്ധി എന്നിവരിലൊരാളായിരിക്കും കോൺഗ്രസിന്‍റെ നാമനിർദേശമെന്നാണ് താൻ കരുതതെന്ന് തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.