സ​ഹോ​ദ​രന്‍റെ മ​ര​ണം ദുരൂഹമെങ്കിൽ അന്വേഷിക്കൂ –കാരാട്ട്​ റസാഖ്​

കോ​ഴി​േ​ക്കാ​ട്​: സ​ഹോ​ദ​ര​‍െൻറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ന്തെ​ങ്കി​ലും ദു​രൂ​ഹ​ത​ക​ളു​ള്ള​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ​ഷാ​ക്ക്​ അറിയാമെ​ങ്കി​ൽ അ​ദ്ദേ​ഹ​മ​ത്​ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന്​ കൊടുവള്ളി എം.​എ​ൽ.​എ കാ​രാ​ട്ട്​ റ​സാ​ഖ്​. സ​ഹോ​ദ​ര​‍െൻറ മ​ര​ണ​ത്തെ കു​റി​ച്ച്​ കു​ടും​ബ​ത്തി​ന്​ പ​രാ​തി​യി​ല്ല.

രണ്ട് വര്‍ഷം മുന്‍പാണ് സഹോദരന്‍ ഗഫൂര്‍ താമരശ്ശേരി മരിച്ചത്. താമരശ്ശേരി ചുങ്കത്ത്​ അദ്ദേഹം സഞ്ചരിച്ച കാറും ടാങ്കര്‍ ലോറിയും ഇടിച്ചാണ് അപകടമുണ്ടായത്. ദുരൂഹ സാഹചര്യത്തിലാണ് മരണമുണ്ടായതെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടക്കണം.

സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​മി​ത്​ ഷായുടെ ​ചോ​ദ്യം ത​‍െൻറ സ​ഹോ​ദ​ര​‍െൻറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്ന പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ്​ കാ​രാ​ട്ട്​ റ​സാ​ഖി​െൻറ പ്ര​തി​ക​ര​ണം. ഏ​ത്​ അ​ന്വേ​ഷ​ണ​ത്തോ​ടും സ​ഹ​ക​രി​ക്കും- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - if brothers death is mysterious then investigate -Karat Razak MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.