Posted On
date_range Updated On
date_range ഇടുക്കി അണക്കെട്ട് നാളെ തുറക്കും; പെരിയാർ തീരത്ത് ജാഗ്രത നിർദേശം
ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് നാളെ രാവിലെ 10 മണിക്ക് തുറക്കും. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ഘനയടി ജലമാണ് ഒഴുക്കി വിടുക. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2381.78 അടിയാണ്. അരയടി കൂടി ഉയർന്നാൽ റൂൾ കർവ് പരിധിയിലെത്തും. 2403 അടിയാണ് ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി. എമർജൻസി പ്ലാനിങ് മാനേജർ മൂന്നാം ഘട്ട മുന്നറിയിപ്പായി ഇന്നു രാവിലെ 7.30 മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.