ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ്​ 2400 അടി കടന്നു; മുല്ലപ്പെരിയാറിൽ 141.05 അടിയിലെത്തി

തൊടുപുഴ: നീരൊഴുക്ക്​ വർധിച്ചതിനെത്തുടർന്ന്​ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ്​ 2400 അടി കടന്നു. ​ഞായറാഴ്​ച വൈകീട്ട്​ ജലനിരപ്പ്​ 2400.12 അടിയാണ്​. മുല്ലപ്പെരിയാറിൽ ജലനിരപ്പ്​ 141.05 അടിയിലെത്തി.

ഇടുക്കിയിൽ ജലനിരപ്പ്​ ക്രമീകരിക്കുന്നതിന്​ ചെറുതോണി അണക്കെട്ടി​െൻറ മൂന്നാം നമ്പർ ഷട്ടർ ആദ്യം 40ഉം പിന്നീട്​ 80ഉം സെൻറിമീറ്റർ ഉയർത്തിയിരുന്നു. എന്നാൽ, വലിയമരം ഷട്ടറി​െൻറ ഭാഗത്തേക്ക്​ ഒഴുകിവന്നതിനെത്തുടർന്ന്​ ശനിയാഴ്​ച രാത്രി 10.15ന്​ അടച്ചു. പിന്നീട്​ മരം നീക്കിയെങ്കിലും ഷട്ടർ തുറന്നില്ല. ഇതിനിടെ ഡാമിലെ റൂൾ കർവ്​ പുതുക്കുകയും ചെയ്​തു. ഇതനുസരിച്ച്​ ഒാറഞ്ച്​ അ​െലർട്ട്​ ലെവൽ 2401 അടിയും റെഡ്​ അ​െലർട്ട്​ ലെവൽ 2402 അടിയുമാണ്​. നിലവിൽ ബ്ലൂ അ​െലർട്ടിലാണ്​. സംഭരണശേഷിയുടെ 96.56 ശതമാനം വെള്ളം ഇപ്പോൾ ഡാമിലുണ്ട്​.

മുല്ലപ്പെരിയാറിൽ 10 സെ.മീ. ഉയർത്തിയ ഒരുഷട്ടർ വഴി 132 ഘനയടി വെള്ളമാണ്​ പുറത്തേക്ക്​ ഒഴുക്കുന്നത്​. സെക്കൻഡിൽ 2132 ഘനയടി വെള്ളം ഡാമിൽ ഒഴുകിയെത്തുന്നുണ്ട്​. തമിഴ്​നാട്​ കൊണ്ടുപോകുന്ന വെള്ളത്തി​െൻറ അളവ്​ സെക്കൻഡിൽ 2000 ഘനയടിയാണ്​.

Tags:    
News Summary - idukki dam water level update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.