തൊടുപുഴ: പാലക്കാടിനെ പിന്തള്ളി സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയെന്ന സ്ഥാനം ഇടുക്കി തിരിച്ചുപിടിച്ചു. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയുടെ ചില ഭാഗങ്ങൾ ഇടുക്കിയോട് കൂട്ടിച്ചേർത്തതോടെയാണ് ജില്ലയുടെ വിസ്തീർണം വർധിച്ച് ഒന്നാമതെത്തിയത്.
എറണാകുളം കോതമംഗലം താലൂക്കില്‍ കുട്ടമ്പുഴ വില്ലേജിലെ 12,718.5095 ഹെക്‌ടര്‍ സ്‌ഥലം ദേവികുളം താലൂക്കിലെ ഇടമലക്കുടി വില്ലേജിലേക്കു ചേര്‍ത്താണ് സംസ്‌ഥാന സര്‍ക്കാര്‍ വിജ്‌ഞാപനമിറക്കിയത്. ഭരണ നിര്‍വഹണ സൗകര്യത്തിനായാണ് ഇപ്പോഴത്തെ നടപടിയെന്നാണ് വിശദീകരണം. ഇതോടെ ഇടുക്കിയുടെ വിസ്‌തീര്‍ണം 4358ൽ നിന്ന് 4612 ചതുരശ്ര കിലോമീറ്ററായി വർധിച്ചു. പാലക്കാടിന്‍റെ വിസ്തീർണം 4482 ചതുരശ്ര കിലോമീറ്ററാണ്.
1997 വരെ ഇടുക്കിയായിരുന്നു കേരളത്തിലെ വലിയ ജില്ല. 1997ൽ കുട്ടമ്പുഴ വില്ലേജിനെ എറണാകുളം ജില്ലയോട് ചേർത്തതോടെ ഇടുക്കിയുടെ വലിപ്പം കുറയുകയും പാലക്കാട് ഒന്നാമതെത്തുകയുമായിരുന്നു. പുതിയ മാറ്റത്തോടെ എറണാകുളം വലിപ്പത്തിൽ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. മൂന്നാമത് മലപ്പുറവും നാലാമത് തൃശൂരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.