തിരുവനന്തപുരം: സർവിസിൽനിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് അവസാനം ജോലി ചെയ്ത യൂനിറ്റിൽനിന്ന് തിരിച്ചറിയൽ കാർഡ് ലഭ്യമാക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ സൗകര്യാർഥം തിരിച്ചറിയൽ കാർഡ് ലഭ്യമാക്കാനുള്ള സർക്കാർ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം.
വിരമിക്കുന്ന ദിവസം തന്നെ കാർഡ് നൽകണം. ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് പൊലീസ് ആസ്ഥാനത്തുനിന്നാണ് തിരിച്ചറിയൽ കാർഡ് നൽകുക. ഇതുവരെ ലഭിക്കാത്ത ഉദ്യോഗസ്ഥർക്ക് അതത് യൂനിറ്റുകളിൽ ഓൺലൈനായോ നേരിട്ടോ അപേക്ഷ നൽകി കാർഡ് കൈപ്പറ്റാം. ശാരീരിക വെല്ലുവിളി നേരിടുന്ന ഉദ്യോഗസ്ഥർക്ക് അവർ ആവശ്യപ്പെടുന്നപക്ഷം തപാലിൽ അയച്ച് നൽകണം.
പൊലീസ് നൽകുന്ന തിരിച്ചറിയൽ രേഖ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.