ഐഡിയൽ റിലീഫ് വിങ് സംസ്ഥാന ക്യാമ്പ് സമാപനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പിലാവ്: ഐഡിയൽ റിലീഫ് വിങ് സംസ്ഥാന ക്യാമ്പ് അൻസാർ സ്കൂളിൽ സമാപിച്ചു. സമാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉപഭോഗ സൂക്ഷ്മതയിൽ ഉയർന്ന നിലവാരം പുലർത്തുന്നവരാകണം വളന്റിയർമാരെന്ന് അദ്ദേഹം പറഞ്ഞു. ഐ.ആർ.ഡബ്ല്യു സംസ്ഥാന കൺവീനർ ബഷീർ ശർക്കി അധ്യക്ഷത വഹിച്ചു.
അബ്ദുറഹ്മാൻ വളാഞ്ചേരി, വനഗവേഷണ കേന്ദ്രം രജിസ്ട്രാർ ഡോ. ടി.വി. സജീവ് എന്നിവർ ക്ലാസെടുത്തു. ഷബീർ അഹമ്മദ്, സെക്രട്ടറി എം.ഇ. നൗഫൽ, പി. ഷംസുദ്ദീൻ, വി.ഐ. ഷമീർ, ഹംസക്കുഞ്ഞ്, പി.കെ. ആസിഫ് അലി എന്നിവർ സംസാരിച്ചു. അനുഭവ വിവരണം, അവലോകനം, കായിക മത്സരങ്ങൾ, മോക്ക് ഡ്രിൽ എന്നിവയും നടന്നു. 800ഓളം വളന്റിയർമാർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.