ഇടമലയാർ അണക്കെട്ട് തുറന്ന് ജലം ഒഴുക്കുന്നു

പമ്പ, ഇടമലയാർ അണക്കെട്ടുകൾ തുറന്നു; തീരങ്ങളിൽ ജാഗ്രതാ നിർദേശം

എറണാകുളം/പത്തനംതിട്ട: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ, ഇടമലയാർ അണക്കെട്ടുകൾ തുറന്നു. ഇന്ന്​ പുലർച്ചെ അഞ്ചിനും ആറിനുമാണ് യഥാക്രമം പമ്പ, ഇടമലയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്ന് ജലം ഒഴുക്കിവിട്ടത്​. പമ്പ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ 30 സെന്‍റീ മീറ്റർ വീതവും ഇടമലയാർ അണക്കെട്ടിന്‍റെ നാലിൽ രണ്ട് ഷട്ടറുകൾ 80 സെന്‍റീമീറ്റർ വീതവുമാണ് ഉയർത്തിയത്.

ഇടമലയാറിൽ സെക്കന്‍റിൽ 100 ക്യൂബിക്ക് മീറ്റർ ജലമാണ് പെരിയാറിലേക്ക് തുറന്നു വിടുന്നത്. ഇടമലയാറിൽ നിന്നും പുറന്തള്ളുന്ന വെള്ളം എട്ട് മണിയോടെ ഭൂതത്താൻകെട്ടിലും 12 മണിയോടെ കാലടി - ആലുവ ഭാഗത്തും എത്തുമെന്നാണ് ജില്ലാ അധികൃതർ അറിയിച്ചിട്ടുള്ളത്.


പമ്പാ ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി 25 കുമക്‌സ് മുതല്‍ പരമാവധി 50 കുമക്‌സ് വരെ വെള്ളമാണ് പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്‍റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാത്ത രീതിയിലാണിത്. ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന ജലം ആറു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തുമെന്നാണ് അധികൃതർ പറയുന്നത്. തീര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം, പത്തനംതിട്ട ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചിട്ടുണ്ട്. 

വൃഷ്​ടിപ്രദേശത്തെ ശക്​തമായ മഴയെത്തുടർന്ന്​ ജലനിരപ്പ്​ ഉയർന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടും ഇന്ന്​ തുറക്കും. രാവിലെ 11ന്​ ചെറുതോണി ഡാമി​െൻറ രണ്ട്​ ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തി സെക്കൻഡിൽ 100 ക്യുമക്സ് വെള്ളം (ഒരു ലക്ഷം ലിറ്റര്‍) വരെ പുറത്തേക്കൊഴുക്കാനാണ്​ തീരുമാനം. പെരിയാറി​െൻറ ഇരുകരകളിലുമുള്ളവർക്ക്​ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്​. 

വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പി​െൻറ മുന്നറിയിപ്പ്​ കണക്കിലെടുത്താണ്​ ഇടുക്കി അണക്കെട്ട്​ തുറക്കുന്നതെന്ന്​ ജലവിഭവ മന്ത്രി റോഷി അഗസ്​റ്റ്യൻ പറഞ്ഞു. 2403 അടിയാണ്​ അണക്കെട്ടി​െൻറ പൂർണ സംഭരണശേഷി. തിങ്കളാഴ്​ച വൈകീട്ട്​ ഏഴ്​ വരെയുള്ള കണക്ക്​ പ്രകാരം 2397.56 അടിയാണ്​ ജലനിരപ്പ്​. ഇത്​ സംഭരണശേഷിയു​െട 93.65 ശതമാനമാണ്​. 2396.86 അടി കടന്നതിനെത്തുടർന്ന്​ തിങ്കളാഴ്​ച രാവിലെ ഏഴിന്​ കലക്​ടർ ഒാറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിരുന്നു. രാത്രിയോടെ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു.

അണക്കെട്ട്​ തുറക്കുന്നതി​െൻറ ഭാഗമായി ശക്​തമായ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്​. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും ആളുകൾ അനാവശ്യമായി പെരിയാറിൽ ഇറങ്ങാതിരിക്കാനും രാത്രികാല യാത്രകള്‍ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കി.

Tags:    
News Summary - Idamalayar and Pampa dams opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.