പാലാരിവട്ടം പാലം തകർച്ചക്ക് കാരണം സാങ്കേതിക പിഴവ് -ഇബ്രാഹീംകുഞ്ഞ്

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്‍റെ തകർച്ചക്ക് പ്രധാന കാരണം സാങ്കേതിക പിഴവാണെന്ന് ഇബ്രാഹീംകുഞ്ഞ്. ആരോപണ ങ്ങൾക്ക് മറുപടി പറയാൻ ഒരുപാടുണ്ട്. പക്ഷേ, ഏതെങ്കിലും ഉദ്യോഗസ്ഥൻ എന്തെങ്കിലും പറഞ്ഞതിന് മറുപടി പറയുന്നത് മന്ത ്രിയായിരുന്ന ആൾ എന്ന നിലക്ക് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കു കയായിരുന്നു ഇബ്രാഹീംകുഞ്ഞ്.

ഞാൻ പ്രതിക്കൂട്ടിലാണോ വാദിക്കൂട്ടിലാണോ എന്ന് കോടതി തീരുമാനിക്കട്ടെ. അന്വേഷണവുമായി സഹകരിക്കും. വസ്തുതകൾ ഫയലിൽ ഉണ്ട്, അത് പരിശോധിച്ച് നടപടിയെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലാരിവട്ടം ​മേൽപാലം നിർമാണ ചുമതലയുള്ള സ്വകാര്യകമ്പനിക്ക് മുൻകൂർ പണം നൽകാനുള്ള തീരുമാനം പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹീംകുഞ്ഞി​ന്‍റേതായിരുന്നെന്ന്​ ടി.ഒ. സൂരജ്​ ഹൈകോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഇബ്രാഹീംകുഞ്ഞിന്‍റെ പ്രതികരണം. കേസിൽ പ്രതിയായി ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുകയാണ് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ്.
മേൽപാലം നിർമാണത്തിന് മുൻകൂറായി നിശ്ചിത തുക നൽകണമെന്ന് കരാറിൽ വ്യവസ്ഥയില്ലാതിരിക്കെ കമ്പനിക്ക് 8.25 കോടി രൂപ നിർമാണം തുടങ്ങാൻ മുൻകൂറായി നൽകാൻ നിർദേശിച്ചെന്നാണ് ആരോപണം.

പലിശയൊന്നും ഇൗടാക്കാതെ 8.25 കോടി മുൻകൂർ നൽകാൻ അനുമതി നൽകിയത് മന്ത്രിയാണ്. പിന്നീട് താനാണ് ഇതിന് സേവിങ്​സ്​ ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പലിശ​െയക്കാൾ രണ്ടുശതമാനം കൂടുതൽ ഇൗടാക്കാൻ നിർദേശിച്ചത്. ഇടപ്പള്ളി മേൽപാലം നിർമാണത്തിന് 25 കോടി മുൻകൂർ നൽകിയത് പലിശയില്ലാതെയാണെന്നും സൂരജ് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ വ്യക്തമാക്കിയിരുന്നു.
Tags:    
News Summary - ibrahim kunju about palarivattom flyover-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.