കണ്ണൂർ: പറന്നു കൊണ്ടിരിക്കെ ഇന്തോ-ചൈന അതിർത്തിയിൽ ആകാശത്തിൽ മറഞ്ഞ വ്യോമസേന വി മാനത്തിനായാണ് രാജ്യത്തിെൻറ കാത്തിരിപ്പ്. പ്രിയപ്പെട്ടവരുടെ വിവരമറിയാൻ ഇങ്ങക ലെ കുടുംബങ്ങളും. വിമാനത്തിലെ യാത്രക്കാരായ 13 പേരിൽ രണ്ടു മലയാളികളാണുണ്ടായിരുന്നത്.
ഇതിൽ ഒരാൾ കണ്ണൂർ അഞ്ചരക്കണ്ടി കുഴിമ്പാലോട് മെട്ടയിൽ പി.കെ. പവിത്രെൻറ മകൻ എൻ.കെ. ഷരിനാണ്. കൊല്ലം അഞ്ചൽ സ്വദേശി അനൂപ് കുമാറാണ് മറ്റൊരു മലയാളി. ജൂൺ മൂന്നിന് ഉച്ചയോടെ അരുണാചലിലെ മേചുക വ്യോമതാവളത്തിൽനിന്ന് പറന്നുയർന്ന വിമാനം അരമണിക്കൂറിനുശേഷം കാണാതാവുകയായിരുന്നു.
ഇതുസംബന്ധിച്ച് അന്നു വൈകീട്ട് ഷരിെൻറ വീട്ടുകാരെ വ്യോമസേന വിവരമറിയിച്ചതോടെ പ്രാർഥനയിൽ കഴിയുകയാണ് ഗർഭിണിയായ ഭാര്യ അഷിതയും മറ്റു കുടുംബാംഗങ്ങളും. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. അവധിക്കു നാട്ടിൽ വന്ന ഷരിൻ മേയ് രണ്ടിനാണ് അസമിലേക്ക് മടങ്ങിയത്. ഏഴുവർഷം മുമ്പാണ് ഷരിൻ വ്യോമേസനയുടെ ഭാഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.