എയിംസ് ആലപ്പുഴയിൽ വരണമെന്നാണ് ആഗ്രഹം -സുരേഷ് ഗോപി

ന്യൂഡൽഹി: കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴക്ക് എയിംസ് കൊടുക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴയിൽ ആയാലും എയിംസ് കേരള ജനതക്ക് ഉപകാരമാണ്. മന്ത്രിസ്ഥാനത്തെ തന്‍റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് എയിംസിന്‍റെ നിർമാണമെങ്കിലും തുടങ്ങിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അഞ്ച് വർഷത്തിനുള്ളില്‍ കേരളത്തിൽ എയിംസ് വരുമെന്നും ഇല്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നുമാണ് കഴിഞ്ഞ ആഗസ്റ്റിൽ തിരുവനന്തപുരത്ത് സുരേഷ് ഗോപി പറഞ്ഞത്. യോഗ്യമായ സ്ഥലത്ത് എയിംസ് വരണം. അത് ഉറപ്പായും വരും. സംസ്ഥാനം മുന്നോട്ട് വന്നിട്ടും അത് നടന്നില്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കും. അതിനപ്പുറം എനിക്കൊന്നും പറയാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്ന് എം.കെ. രാഘവൻ എം.പിയും കാസർകോട് വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Tags:    
News Summary - I want AIIMS to come to Alappuzha - Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.