പത്തനംതിട്ട: പി.വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായിസത്തിനെതിരെ പോരാടുന്ന നേതാവ് എന്ന നിലയിലാണ് പി.വി അൻവറിനെ സന്ദർശിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പിണറായിക്കെതിരായ അന്‍വറിന്റെ പോരാട്ടത്തിനൊപ്പമാണ് കോണ്‍ഗ്രസ്സ്.അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, ട്രാക്ക് മാറരുത് എന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടല്ല അന്‍വറിനെ കണ്ടത്. അത്രയും വലിയ നേതാവല്ല താൻ. അന്‍വറിന്റെ കാലുപിടിക്കാനുമല്ല പോയത്. അത് ഇടതുനേതാക്കളുടെ ശീലമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പി.വി അൻവറിനെ അനുനയിപ്പിക്കാൻ രാഹുൽ ശനിയാഴ്ച രാത്രി അൻവറിന്‍റെ വീട്ടിലെത്തി സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.