Posted On
date_range Updated On
date_range തൃശൂർ സീറ്റിൽ ഇ. ശ്രീധരന് വേണ്ടി വഴിമാറാൻ താൻ തയാറെന്ന് ബി. ഗോപാലകൃഷ്ണൻ
തൃശൂർ: ബി.ജെ.പിയിൽ ചേർന്ന ഇ. ശ്രീധരൻ തൃശൂരിൽ മത്സരിക്കുമെങ്കിൽ അദ്ദേഹത്തിനായി വഴിമാറാൻ ഞാൻ തയാറാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ. 2016ൽ തൃശൂരിൽ മത്സരിച്ച ബി. ഗോപാലകൃഷ്ണൻ മൂന്നാം സ്ഥാനത്തായിരുന്നു.
ഇ. ശ്രീധരൻ തൃശൂരിൽ മത്സരിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമാണ്. പൊതുസമൂഹം അമിതമായി രാഷ്ട്രീയം നോക്കാതെ പ്രതികരിക്കുന്ന സ്ഥലമാണ് തൃശൂർ. ഇ. ശ്രീധരന് വേണ്ടി വഴിമാറാൻ താൻ തയാറാണ് -ഗോപാലകൃഷ്ണൻ പറഞ്ഞു.
2016ൽ മൂന്നാം സ്ഥാനത്തെത്തിയ ഗോപാലകൃഷ്ണന് 24,748 വോട്ട് മാത്രമാണ് ലഭിച്ചത്. മന്ത്രി വി.എസ്. സുനിൽകുമാറാണ് ഇവിടെ ജയിച്ചത് (53,644 വോട്ട്). രണ്ടാംസ്ഥാനത്തുള്ള പത്മജ വേണുഗോപാലിന് 46,677 വോട്ട് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.