കുഞ്ഞാലിക്കുട്ടി ഏറ്റവും വലിയ തന്ത്രശാലി -ഹൈദരലി തങ്ങൾ

മലപ്പുറം: എല്ലാവർക്കും സ്വീകാര്യനായ പി.കെ. കുഞ്ഞാലിക്കുട്ടി ഏറ്റവും വലിയ തന്ത്രശാലിയുമാണെന്ന് മുസ്​ലിംലീഗ് സ ംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. തീവ്രവാദ പ്രസ്ഥാനക്കാരുമായി ലീഗ് നേതാക്കൾ ചർച്ച നടത്തിയെന്നത് നുണപ്രചാരണമാണ്.

തീവ്രവാദത്തെ മുളയിലേ നുള്ളണമെന്ന് പ്രഖ്യാപിച്ച പാർട്ടിയാണ് ലീഗ്. ഇത്തരം സംഘടനകളിൽപ്പെട്ടവർ വല്ലതും പ്രചരിപ്പിക്കുന്നെങ്കിൽ അത് കളവാണെന്നും ആരും കണക്കിലെടുക്കാൻ പോവുന്നില്ലെന്നും മലപ്പുറം ലോക്സഭ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെ തങ്ങൾ വ്യക്തമാക്കി.
Tags:    
News Summary - hyderali shihab thangal- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.