Posted On
date_range Updated On
date_range യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
കോന്നി: വാടക വീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഊട്ടുപാറ കുളമാവുകൂട്ടത്തിൽ ആശിഷിനെയാണ് (23) കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയത്തിൽ അനിൽകുമാറിന്‍റെയും ശകുന്തളയുടെയും മകൾ ആര്യ കൃഷ്ണയെ പയ്യനാമണ്ണിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ആശിഷ് മകളെ നിരന്തരം ഉപദ്രവിച്ചിരുന്നതായും ആര്യയുടെ പിതാവ് അനിൽകുമാർ കോന്നി പൊലീസിൽ മൊഴി നൽകിയിരുന്നു.
മൂന്ന് വർഷം മുമ്പാണ് വിദ്യാർഥിനിയായിരുന്ന ആര്യയും ആശിഷും വിവാഹിതരായത്. വ്യാഴാഴ്ച കസ്റ്റഡിയിൽ എടുത്ത ആശിഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ഇവർക്ക് ഒന്നര വയസ്സുള്ള കുട്ടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.