ചെങ്ങന്നൂരിൽ യുവതി ആറ്റിൽ ചാടിമരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

പന്തളം: ചെങ്ങന്നൂർ കല്ലിശ്ശേരി പാലത്തിൽ നിന്നും യുവതി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം മങ്ങാരം ആശാരിഅയ്യത്ത് വീട്ടിൽ സുധീറി( 41)നെയാണ് പിടികൂടിയത്. അഞ്ചുമാസം മുമ്പാസ്റ്റ് ഭാര്യ ഫാത്തിമ (38) ആത്മഹത്യ ചെയ്തത്.

ഇയാൾക്കും മാതാവ് ഹൗലത്ത് ബീവിക്കുമെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും പന്തളം പൊലീസ് കേസെടുത്തിരുന്നു. ഭർത്താവും വീട്ടുകാരുമായി പിണക്കത്തിലായിരുന്ന യുവതി, സുധീറുമായി വഴക്കിട്ട ശേഷം കല്ലിശ്ശേരി പാലത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു. അഞ്ചുദിവസം കഴിഞ്ഞാണ് മൃതദേഹം കിട്ടിയത്.

യുവതിയുടെ സഹോദരന്റെ പരാതിപ്രകാരമാണ് കേസെടുത്തത്. സുധീറും മാതാവും പത്തനംതിട്ട ജില്ലാ കോടതിയിൽ ജാമ്യത്തിന് നീക്കം നടത്തുകയും മാതാവിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കോടതി ജാമ്യം അനുവദിക്കാത്തതിനെ തുടർന്ന് സുധീർ ഒളിവിൽ പോയി. ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം ഊർജിതമാക്കിയ തിരച്ചിലിൽ താമരക്കുളം പച്ചക്കാടുള്ള വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അടൂർ ഡിവൈ.എസ്.പി ജി. സന്തോഷ്‌ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിന് പന്തളം പൊലീസ് ഇൻസ്‌പെക്ടർ റ്റി.ഡി. പ്രജീഷ് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെറിമാൻഡ് ചെയ്തു.

Tags:    
News Summary - Husband arrested in Chengannur case of woman suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.