ഇടുക്കി: കട്ടപ്പന മാട്ടുക്കട്ടയിൽ യുവതിയായ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അയ്യപ്പൻ കോവിൽ , മാട്ടുക്കട്ട ,അറഞ്ഞനാല്‍ അമല്‍ ബാബു (27) വിനെ യാണ് പീരുമേട് ഡിവൈ.എസ്.പി.കെ. ലാൽജി, ഉപ്പുതറ സി.ഐ.ആർ. മധു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 28ന് രാവിലെ ആറു മണിയോടെ അമലിന്റെ ഭാര്യ ധന്യയെ (21) മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ധന്യയുടെ മരണത്തിൽ അന്നു തന്നെ ബന്ധുക്കളും അയൽവാസികളും സംശയം പ്രകടിപ്പിക്കുകയും ധന്യയുടെ അച്ഛൻ ജയപ്രകാശ് രേഖാ മൂലം പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ധന്യക്ക് മാനസിക , ശാരീരിക പീഢനം ഉണ്ടായിട്ടുണ്ടെന്നു കണ്ടെത്തി. തുടർന്ന് ഗാർഹിക പീഢന കുറ്റം ചുമത്തി ഭർത്താവ് അമലിനെ ബുധനാഴ്ച രാവിലെ അറസ്റ്റു ചെയ്തു പീരുമേട് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.