ഭർത്താവും ഭാര്യയും വിഷം ഉള്ളിൽചെന്ന് മരിച്ച നിലയിൽ

തൃശൂർ: മാള പൂപ്പത്തിയിൽ ഭർത്താവിനെയും ഭാര്യയെയും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. മാരിക്കൽ കരിപ്പ ാത്ര സുബ്രഹ്മണ്യൻ (74), ഭാര്യ പ്രഭാവതി (64) എന്നിവരാണ് മരിച്ചത്.

രാവിലെ മുറിയുടെ വാതിൽ തുറക്കാതായതോടെ വീട്ടുകാർ അയൽക്കാരുടെ സഹായത്തോടെ വാതിൽ കുത്തിത്തുറക്കുകയായിരുന്നു. ഇരുവരും കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. ഇരുവരേയും ചാലാക്കൽ ശ്രീനാരായണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മാള പൊലീസ് മേൽനടപടി സ്വീകരിച്ചു.

Tags:    
News Summary - Husband and wife are poisoned and found dead-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.