Posted On
date_range Updated On
date_range മനുഷ്യാവകാശ ദിന ഉപന്യാസ രചനാ മത്സരത്തിൽ ശിവരഞ്ജിനി ജി. ബി ക്ക് ഒന്നാം സ്ഥാനം
തിരുവനന്തപുരം : ഡിസംബർ 10 ന് ആഘോഷിക്കുന്ന മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിയമ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിൽ തിരുവനന്തപുരം ലോ കോളജിലെ മൂന്നാം വർഷം ബി.എ എൽ.എൽ.ബി വിദ്യാർഥിനി കുമാരി ശിവരഞ്ജിനി. ജി. ബി ഒന്നാം സ്ഥാനം നേടി.
തിരുവനന്തപുരം ലോ അക്കാദമിയിലെ ഒന്നാം വർഷം എൽ.എൽ.ബി വിദ്യാർഥിനികളായ കുമാരി രമ്യ. ജി.എസ് രണ്ടാം സ്ഥാനവും കുമാരി പ്രബുദ്ധ.എസ്.ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഡിസംബർ 10 ന് രാവിലെ 10.30 ന് പാളയം അയ്യൻകാളി ഹാളിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാഘോഷത്തിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ക്യാഷ് അവാർഡും ഫലകവും വിതരണം ചെയ്യുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.