കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 60 ലക്ഷം; സഹായം തേടുന്നു
കോഴിക്കോട്: തിരുവള്ളൂർ പഞ്ചായത്തിലെ ചാനിയം കടവിൽ നെല്ലിയുള്ള മലയിൽ ഷൈമസുമനസ്സുകളുടെ കരുണ തേടുകയാണ്. ഗുരുതരമായ കരൾ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഷൈമക്ക് എത്രയും പെട്ടെന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രകിയ നടത്തിയാലേ ജീവൻ രക്ഷിക്കാൻ കഴിയൂ എന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാരുടെ അഭിപ്രായം. ഇതിന് 60 ലക്ഷം രൂപയോളം ചിലവ് വരും.
ഒരു കുട്ടിയുടെ മാതാവായ ഷെമയുടെ കുടുംബം നിത്യ ജീവിതത്തിന് പോലും വഴിയില്ലാതെ പ്രയാസപ്പെടുന്നതിനിടയിലാണ് മാരകമായ കരൾ രോഗം പിടിപ്പെട്ടത. കൂലിവേല ചെയ്ത് കിട്ടുന്നവരുമാനമാണ് ജീവിതമാർഗ്ഗം ഈ സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് പഞ്ചായത്ത് അംഗങ്ങളായ കുണ്ടാറ്റിൽ മൊയ്തു ചെയർമാനും കൊടക്കാട്ട് അഖിലേഷ് കൺവീനറുമായി കുടുംബസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിറ്റുണ്ട് വടകര എം.പി ഷാഫി പറമ്പിൽ കുറ്റ്യാടി മണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടന്റ് ടി.കെ അഷറഫ്, തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ.വി രാമകൃഷ്ണൻ വൈസ് പ്രസിഡണ്ടന്റ് സബിത മണക്കുനി മുഖ്യ രക്ഷാധികാരികളാണ്.യുനിയൻ ബേങ്കിൽ ഷൈമ സഹായ കമ്മറ്റി എന്ന പേരിൽ എകൗണ്ട് ആരംഭിച്ചിറ്റുണ്ട്
Account NO : 00972 20110002746
IFSC .UBlN O900 974
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.