Posted On
date_range Updated On
date_range മനുഷ്യാവകാശ ദിനാഘോഷം: ചീഫ് ജസ്റ്റീസ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : സംസ്ഥാന മനുഷ്യാവകാശ കമീഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാഘോഷം നാളെ. പാളയം അയ്യങ്കാളി ഹാളിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ്, ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും.
കമീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. കമീഷൻ അംഗം വി. കെ. ബീനാകുമാരി പ്രത്യേക പ്രഭാഷണം നടത്തും. മനുഷ്യാവകാശ സംരക്ഷണം - തദ്ദേശ സ്വയംഭരണ സർക്കാരുകളുടെ പങ്കും ഉത്തരവാദിത്തവും എന്ന വിഷയത്തിൽ മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പ്രഭാഷണം നടത്തും.
നിയമ വകുപ്പ് സെക്രട്ടറി കെ.ജി. സനൽ കുമാർ, കേരള സഹകരണ ട്രൈബ്യൂണലും ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ എൻ. ശേഷാദ്രിനാഥൻ, മനുഷ്യാവകാശ കമ്മീഷൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഐ. ജി, പി. പ്രകാശ് എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.