കൊച്ചി: ജഡ്ജി സഞ്ചരിച്ച കാറിൽ വാഹനം ഉരസിയതിെൻറ പേരിൽ വൃക്ക േരാഗിയും കൈകുഞ്ഞും ഉൾപ്പെടെയുള്ള ആറംഗ കുടുംബം മൂന്നു പൊലീസ് സ്റ്റേഷനുകളിൽ പീഡനം നേരിടേണ്ടിവന്നതിനെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാനും മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനുമാണ് എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശം നൽകിയിരിക്കുന്നത്. കേസ് ഡിസംബറിൽ ആലുവയിൽ നടക്കുന്ന കമീഷൻ സിറ്റിങിൽ പരിഗണിക്കും.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തങ്ങളുടെതല്ലാത്ത കുറ്റത്തിനാണ് രോഗിയും കൈകുഞ്ഞും ഉൾപ്പെടെയുള്ള കുടുംബം രണ്ട് ജില്ലകളിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിലായി ദുരിതം അനുഭവിച്ചത്. കാർ ഡ്രൈവർ കുറ്റം ചെയ്തെങ്കിൽ തന്നെ കുടുംബത്തെ സ്റ്റേഷനിൽ നിർത്തി പീഡിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. തീർത്തും നിരപരാധികളായ യാത്രക്കാരെ പീഡിപ്പിച്ചത് നിയമപരമല്ലെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. സമൂഹത്തോടും ജനങ്ങളോടുമുള്ള തങ്ങളുടെ കടമകളെ കുറിച്ച് കേരള പൊലീസ് ആക്ടിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന കാര്യങ്ങൾ പോലും പൊലീസ് ഒാർത്തില്ലെന്ന് കമീഷൻ നിരീക്ഷിച്ചു.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച പാലക്കാട് വടക്കാഞ്ചേരിയിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. ദേശീയപാതയിൽ കൊരട്ടി ചിറങ്ങരയിൽവെച്ച് ഇടതുവശത്തുകൂടി മറികടന്ന ജഡ്ജിയുടെ കാർ കുടുംബം സഞ്ചരിച്ച കാറിൽ തട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിെൻറ പേരിൽ കുടുംബത്തെ ചാലക്കുടി, കൊരട്ടി, ആലുവ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറിമാറിപ്പറഞ്ഞയച്ചെന്നും ഭക്ഷണം കഴിക്കാൻ പോലും അനുവദിക്കാതെ ഒരു പകൽ മുഴുവൻ മാനസികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. ഒടുവിൽ പെറ്റിക്കേസ് പോലുമില്ലാതെ കുടുംബത്തെ വിട്ടയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.