കൊല്ലം ജില്ല മരുന്ന്​ സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം

കൊല്ലം: കേരള മെഡിക്കൽ സർവിസസ്​​ കോർപറേഷന്‍റെ ജില്ല മരുന്ന്​ സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം. ആളപായമില്ല. കൊല്ലം നഗരത്തിൽ ഉളിയക്കോവിൽ ദേവിക്ഷേത്രത്തിന്​ സമീപം സ്ഥിതിചെയ്യുന്ന ജില്ല വെയർഹൗസിലാണ്​ ബുധനാഴ്ച രാത്രി തീപിടിത്തമുണ്ടായത്​. രണ്ട്​ ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു.

ബുധനാഴ്ച രാത്രി 8.45ഓടെയാണ്​​ തീപിടിത്തം സുരക്ഷ ജീവനക്കാരന്‍റെ ശ്രദ്ധയിൽപെട്ടത്​​. നിമിഷങ്ങൾക്കകം വൻ തീഗോളം കെട്ടിടത്തെ മൂടുകയായിരുന്നു. സംഭവമറിഞ്ഞ്​ കടപ്പാക്കടയിൽനിന്നും ചാമക്കടയിൽനിന്നും നാല്​​ അഗ്നിരക്ഷാസേന യൂനിറ്റുകൾ സ്ഥലത്തെത്തി മണിക്കൂ​റുകളോളം പ്രയത്നിച്ചിട്ടും​ തീ നിയന്ത്രണവിധേയമാക്കാൻ ഏറെ ബുദ്ധിമുട്ടി. തീആളിപ്പടർന്ന്​ കയറിയത്​ കെടുത്താനുള്ള ശ്രമങ്ങൾക്ക്​ വെല്ലുവിളിയായി.


മണിക്കൂറുകളോളം തീആളിപടർന്നത്​ കെടുത്താനാകാതെ വന്നതോടെ കൂടുതൽ സ്ഥലങ്ങളിൽനിന്നും അഗ്നിരക്ഷാസേന യൂനിറ്റുകൾ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്​.

Tags:    
News Summary - huge fire broke out in a medical warehouse in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.