റിസോർട്ട് വെടിവെപ്പ്​: തെളിവെടുപ്പിനെത്തിയ മനുഷ്യാവകാശ പ്രവർത്തകരെ തടഞ്ഞു

വൈത്തിരി: മാവോവാദി നേതാവ് സി.പി. ജലീൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ലക്കിടിയിലെ റിസോർട്ടിൽ തെളിവെടുപ്പിനെ ത്തിയ മനുഷ്യാവകാശ പ്രവർത്തകരെ ഒരുവിഭാഗം തടഞ്ഞു. ഗ്രോ വാസുവി​െൻറ നേതൃത്വത്തിലുള്ള സംഘത്തെയാണ് റിസോർട്ട് കവാട ത്തിൽ സുഗന്ധഗിരിയിൽ നിന്നെത്തിയ ഒരു സംഘടനയുടെ പ്രവർത്തകർ തടഞ്ഞത്. ഇത് നേരിയ സംഘർഷത്തിന് ഇടയാക്കി.

സുഗന് ധഗിരി ജനകീയ സമിതി എന്ന പേരിലുള്ള സംഘടനയിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വസ്തുതാന്വേഷണ സംഘം വരുന്നതറിഞ്ഞ് റിസോർട ്ടിന്​ മുന്നിലെത്തിയിരുന്നു. തെളിവെടുപ്പിനെത്തുന്നത് മാവോവാദികളെ പിന്തുണക്കുന്നവരാണെന്ന് ഇവർ ആരോപിച്ചു. സു ഗന്ധഗിരി ഭാഗങ്ങളിൽ മാവോവാദികൾ ആദിവാസികളടക്കമുള്ള ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി. ആദ്യം അവിടെ സന്ദർശിച്ച്​ നട പടിയെടുത്തശേഷം മതി ജലീലി​െൻറ മരണത്തെക്കുറിച്ച അന്വേഷണമെന്നും അവർ നിലപാടെടുത്തു.

ഗ്രോ വാസുവിനെ കൂടാതെ, മനുഷ്യാവകാശ പ്രവർത്തകരായ അഡ്വ. പി.എ. പൗരൻ, അഡ്വ. തുഷാർ നിർമൽ സാരഥി, എസ്. ഗോപാൽ, സുജ, ഡോ. പി.ജി. ഹരി, യൂസുഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഉപവൻ റിസോർട്ടിനകത്ത്​ തണ്ടർബോൾട്ടും പുറത്ത്​ ലോക്കൽ പൊലീസും നിലയുറപ്പിച്ചിരുന്നു. അകത്തേക്ക് കയറ്റിവിടാത്തതിനാൽ സംഘം തിരിച്ചുപോയി.

തങ്ങൾ മനുഷ്യാവകാശ പ്രവർത്തകരാണെന്നും ആരോടും പക്ഷപാതിത്തമില്ലെന്നും തിരിച്ചുപോകുന്നതിനിടെ സംഘം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ പലഭാഗത്തും മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുമ്പോൾ തങ്ങൾ അന്വേഷിക്കാറുണ്ടെന്ന്​ ഗോപാൽ പറഞ്ഞു. നിലമ്പൂരിൽ വനം വകുപ്പും പൊലീസുമാണ് തങ്ങളെ തടഞ്ഞതെങ്കിൽ ഇവിടെ തിരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.

റിസോർട്ടിൽ പ്രതിഷേധവുമായെത്തിയത് ഭരണകക്ഷി അനുകൂല സംഘടനകളിൽപെട്ടവരാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പിന്നീട് പ്രതികരിച്ചു. റിസോർട്ടിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണവും മജിസ്ട്രേറ്റ്തല അന്വേഷണവും പൊലീസിനെയും സർക്കാറിനെയും വെള്ളപൂശാനുള്ള നീക്കത്തി​െൻറ ഭാഗമാണെന്നും സംഘം പറഞ്ഞു.

മാവോവാദി സംഘം എസ്​റ്റേറ്റിലെത്തി വൈദ്യസഹായം തേടി
കൽപറ്റ: ലക്കിടി വെടിവെപ്പിനുശേഷം അപ്രത്യക്ഷരായ മാവോവാദി സംഘം വൈദ്യസഹായം തേടി കഴിഞ്ഞദിവസം സ്വകാര്യ എസ്​റ്റേറ്റിലെത്തി. മേപ്പാടി മുണ്ടക്കൈയിലുള്ള റാണിമല എസ്​റ്റേറ്റിലാണ് സംഘമെത്തിയത്. വിക്രംഗൗഡയുടെ നേതൃത്വത്തിലുള്ള നാലു പേരടങ്ങിയ സംഘമാണ് ഇവിടെയെത്തിയതെന്നാണ് സംശയം. ഇവിടെയുണ്ടായിരുന്ന മരുന്നുകൾ വാങ്ങി 15 മിനിറ്റിനുശേഷം സമീപത്തെ വനത്തിലേക്ക് സംഘം മടങ്ങി.

വിക്രംഗൗഡയെ കൂടാതെ ഒരു വനിതയടക്കം നാലു പേരാണ് ഉണ്ടായതെന്ന് പറയുന്നു. ഇതിലൊരാൾ കൽപറ്റ സ്വദേശി സോമനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരും ആയുധധാരികളായിരുന്നു. തൊഴിലാളികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ നൽകുന്നതിനായി കരുതിയിരുന്ന പാരസെറ്റമോൾ, പ്രഥമ ശുശ്രൂഷ മരുന്നുകൾ ഉൾപ്പെടെയുള്ള അവിടെയുണ്ടായിരുന്നു. ഇവയെല്ലാം ജീവനക്കാർ സംഘത്തിന് നൽകി.

സംഘത്തോട് ഭക്ഷണം വേണോ എന്ന് ആരാഞ്ഞെങ്കിലും വേണ്ടെന്നായിരുന്നു മറുപടി. സോമനും വിക്രംഗൗഡയും ഈ റിസോർട്ടിൽ മുമ്പും വന്ന് പരിചയമുണ്ട്. കഴിഞ്ഞ ഒക്ടോബർ 18നായിരുന്നു അവസാനമായി അവർ ഇവിടെ എത്തിയത്. ലക്കിടി ഏറ്റുമുട്ടലിൽ സി.പി. ജലീൽ വെടിയേറ്റ് മരിച്ചതിന് പുറമെ മറ്റൊരാൾക്കും വെടിയേറ്റിരുന്നു. ഇദ്ദേഹം ചികിത്സ തേടിയെത്തുമെന്ന നിഗമനത്തിൽ ജില്ലയോട് ചേർന്നുള്ള കർണാടക-തമിഴ്നാട് അതിർത്തികളിലെ ആശുപത്രികൾ നിരീക്ഷണത്തിലാണ്.

Tags:    
News Summary - Huaman Right Activists - Maoist attack- Wyanad- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.