???????? ???????? ??????? ???????? ????????? ????? - ?? ??????? ?????? ??????????? ?????????????? ???????? ????????? ???????? ????????? ???????????

ലോകം അംഗീകരിക്കുന്നുണ്ട്, കൊറോണക്കാലത്തെ കേരള മോഡലിനെ

ന്യൂഡൽഹി: കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിൽ കേരളം കാട്ടുന്ന ജാഗ്രതയും ലോകം അംഗീകരിച്ചു കഴിഞ്ഞു. വിവിധ രാജ് യങ്ങളിൽ കഴിയുന്നതും തിരിച്ചു വന്നതുമായ മലയാളികൾ കേരളത്തിലെ സൗകര്യങ്ങളെ വാനോളം പുകഴ്ത്തുന്നതും നാം കണ്ടു. ഇപ് പോൾ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'വാഷിങ്ടൺ പോസ്റ്റ് ' കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വ ിശകലനം ചെയ്ത് ലേഖനം പ്രസിദ്ധീകരിച്ചതോടെ 'കേരള മോഡലി'​​​​​​െൻറ ആഗോള പ്രശസ്തിയും പ്രസക്തിയും വർധിക്കുകയാണ്.

ലോക്ഡൗൺ കർശനമാക്കൽ, വിജയകരമായ ആരോഗ്യ പരിചരണം, സസൂക്ഷ്മ പരിശോധന, രോഗവ്യാപനത്തി​​​​​​െൻറ കണ്ണി​പൊട്ടിക്കാ നുള്ള കഠിനമായ കോൺടാക്​ട്​ ട്രേസിങ്​, കൂടുതൽ കാലത്തേക്കുള്ള ക്വാറൻറീൻ നടപടികൾ, ലോക്​ഡൗണിൽ വലഞ്ഞ അന്തർ സംസ്ഥ ാന തൊഴിലാളികൾ അടക്കമുള്ളവരോടുള്ള കരുതൽ തുടങ്ങിയവയെല്ലാം 'വാഷിങ്ടൺ പോസ്റ്റ്' വിശദീകരിക്കുന്നു.

ഡൽഹിയിൽ നിന്ന് നിഹ മസീഹ് തയാറാക്കിയ ലേഖനത്തി​​​​​​െൻറ സംക്ഷ്പിത രൂപം:

നിങ്ങളുടെ ആരോഗ്യ സ്ഥിതി എങ്ങനെയുണ്ട്​..? മാനസിക പിരിമുറുക്കമുണ്ടോ..? നിങ്ങൾക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടോ..? ആ ആരോഗ്യ പ്രവർത്തക ലിസ്​റ്റിലുള്ള ഓരോരോ ചോദ്യങ്ങളുടെയും മറുപടി ശേഖരിച്ച് കൊണ്ടേയിരുന്നു. ഉച്ച കഴിഞ്ഞപ്പോഴേക്കും അവൾ 50 വീടുക ളിൽ കയറിയിറങ്ങി. ഒരാഴ്ച മുമ്പ്​ അത്​ 200 വീടുകളായിരുന്നു. കേരളത്തിൽ കോവിഡ്​ 19 വ്യാപനത്തി​​​​​​​െൻറ പശ്ചാത്തലത് തിൽ​ സജീവമായി പ്രവർത്തിക്കുന്ന 30,000 ആരോഗ്യ പ്രവർത്തകരിലൊരാളാണ് അവൾ. പേര്​ ഷീബ ടി.എം.

ഇത്​ കേരളത്തിലെ കമ്യൂ ണിസ്റ്റ്​ സർക്കാറി​​​​​​െൻറ കൊറോണക്കാലത്തെ ശക്​തമായ പ്രതിരോധ നടപടിയുടെ ഒരു ഭാഗമാണ്. എന്നാൽ അവിടെ തീരുന്ന ില്ല അവരുടെ പരിശ്രമങ്ങൾ. തീർത്തും സസൂക്ഷ്മമായ പരിശോധന, രോഗ വ്യാപനത്തി​​​​​​െൻറ കണ്ണി​പൊട്ടിക്കാനുള്ള കഠി നമായ കോൺടാക്​ട്​ ട്രേസിങ്​, കൂടുതൽ കാലത്തേക്കുള്ള ക്വാറൻറീൻ നടപടികൾ, ലോക്​ഡൗണിൽ വലഞ്ഞ അതിഥി തൊഴിലാളികൾക്ക ുള്ള താമസ സൗകര്യം, അവർക്ക്​ പാകം ചെയ്ത് വിളമ്പുന്ന ഭക്ഷണം... അങ്ങനെപോകുന്നു കേരള സർക്കാറി​​​​​​െൻറ പ്രവർത്തിക ൾ.

ഇന്ത്യയിൽ ആദ്യമായി കോവിഡ്​ കേസ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത് ജനുവരിയിൽ​ കേരളത്തിലാണെങ്കിലും, മുമ്പത്തെ ആഴ്​ചയെ അപേക്ഷിച്ച്​ ഏപ്രിൽ ആദ്യ ആഴ്​ചയിൽ പുതിയ കേസുകൾ 30 ശതമാനത്തോളമാണ്​ കുറഞ്ഞത്​. രണ്ട്​ മരണങ്ങൾ മാത്രമാണ്​ ഇതുവരെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. പോസിറ്റീവായിരുന്ന 34 ശതമാനം രോഗികൾ രോഗമുക്​തി നേടി ആശുപത്രി വിട്ടു. ഇതൊക്കെ ഇന്ത്യയിലെ മറ്റ്​ സംസ്ഥാനങ്ങളെ അപേക്ഷിച്ച്​ വളരെ വലുതാണ്​.

രോഗവ്യാപനം തടയുന്നതിൽ കേരളത്തി​​​​​​​െൻറ വിജയം, രാജ്യമൊട്ടാകെ അടച്ചുപൂട്ടി രോഗം നിയന്ത്രിക്കാൻ പാടുപെടുന്ന കേന്ദ്ര സർക്കാറിന്​ ഒരു വെളിപാടായേക്കും. നിലവിൽ 200 ഒാളം മരണമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. രോഗബാധിതരുടെ എണ്ണം ഏഴായിരത്തിലേക്ക്​ കുതിക്കുകയാണ്​. ഇന്ത്യയിലെ ഉയർന്ന ജനസാന്ദ്രതയും മികച്ചതല്ലാത്ത ആരോഗ്യ സുരക്ഷാ സംവിധാനവും രാജ്യത്തിന്​ വലിയ വെല്ലുവിളിയാണ്​ സൃഷ്​ടിക്കുന്നത്​.

വിദഗ്​ധർ പറയുന്നത്​ കോവിഡ്​ വ്യാപനത്തി​​​​​​െൻറ പശ്ചാത്തലത്തിൽ കേരളത്തിലെ സജീവമായ നടപടികൾ, അഥവാ രോഗികളെ നേരത്തെ കണ്ടെത്തുന്നതും വിശാലമായ സാമൂഹിക പിന്തുണയും രാജ്യത്തിലെ മറ്റ്​ സംസ്ഥാനങ്ങൾക്ക്​ മാതൃകയായി വർത്തിക്കുമെന്നാണ്​.

‘മികച്ച ഫലം തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മോശം അവസ്ഥ മുന്നിൽ കണ്ടാണ്​ ആസൂത്രണം ചെയ്യുന്നതും ’ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞതിങ്ങനെയാണ്​. കേരളത്തിൽ മഹാമാരി അവസാനിച്ചിട്ടില്ലെന്നും ഇപ്പോൾ നിയന്ത്രണ വിധേയമായെങ്കിലും അടുത്ത ആഴ്​ച എന്ത്​ സംഭവിക്കുമെന്ന കാര്യത്തിൽ നമുക്ക്​ പ്രവചിക്കാനാവില്ലെന്നും അവർ പറയുന്നു. കോവിഡ്​ കാലത്ത്​ കേരളത്തി​​​​​​​െൻറ സമീപനം കടുത്തതും അതേസമയം, മനുഷ്യത്വപരവുമാണെന്ന്​ വൈറോളജിസ്റ്റും പകർച്ചവ്യാധി വിദഗ്​ധനുമായ ഷാഹിദ്​ ജമീൽ അഭിപ്രായപ്പെട്ടു.

ലോകാരോഗ്യ സംഘടനയുടെ ഇന്ത്യൻ പ്രതിനിധി ഹെങ്ക്​ ബെകഡാം കേരളത്തി​​​​​​​െൻറ ഉടനടിയുള്ള നടപടികളെ ബന്ധിപ്പിക്കുന്നത്​ അടിയന്തര ഘട്ടങ്ങളിൽ തയാറെടുപ്പുകൾ നടത്തുന്നതിനുള്ള കേരളത്തി​​​​​​​െൻറ ഭൂതകാല അനുഭവങ്ങളെയും തീരുമാനങ്ങളുടെ കൃത്യമായ നടത്തിപ്പിനെയുമാണ്​. ജില്ലകൾ തിരിച്ചുള്ള നിരീക്ഷണവും അപകടത്തി​​​​​​​െൻറ വ്യാപ്​തിയെ കുറിച്ചുള്ള ബോധവത്​കരണവും സമൂഹവുമായുള്ള ഇടപഴകലുമൊക്കെയാണ്​ അതിന്​ സഹായകരമാകു​ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഉയർന്ന തോതിലുള്ള വിദേശികളുടെ വരവാണ്​ കേരളം കൊറോണക്കാലത്ത്​ നേരിട്ട മറ്റൊരു പ്രതിസന്ധി. ശാന്തമായ കായലും സുഖ ചികിത്സയും ലക്ഷ്യമിട്ട്​ ഒാരോ വർഷവും പത്ത്​ ലക്ഷത്തിലധികം വിദേശികളാണ്​ കേരളത്തിലേക്ക്​ ഒഴുകുന്നത്​. ആയിരക്കണക്കിന്​ മലയാളികൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്​ ചൈനയിലുണ്ട്​.

ഇത്തരം സാഹചര്യം നിലനിൽക്കുന്നതിനാൽ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. കോവിഡ്​ ഹോട്​സ്പോട്ടുകളായ ഒമ്പത്​ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക്​ വന്നവരെ രണ്ടാഴ്​ച നീണ്ട നിർബന്ധിത ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. ഇന്ത്യയിലെ മറ്റ്​ സംസ്ഥാനങ്ങളിൽ ആ സമയത്ത്​ അത്തരം നടപടികൾ ആരംഭിച്ചിരുന്നില്ല. അതേസമയം, ​ ഐസൊലേഷൻ പൂർത്തിയാക്കാതിരുന്ന 12ഒാളം വിദേശികളെ വിമാനത്തിൽ നിന്ന്​ തിരിച്ചിറക്കിയ സംഭവവുമുണ്ടായി. വിദേശികൾക്കും സ്വദേശികളായ വിനോദ സഞ്ചാരികൾക്കും മികച്ച സൗകര്യങ്ങളോടെ താമസ സംവിധാനം ഒരുക്കി.

എന്നാൽ ചെറിയ വീഴ്​ചകളും അതിനിടക്ക്​ സംഭവിച്ചു. ഫെബ്രുവരി അവസാന ആഴ്​ച ഇറ്റലിയിൽ നിന്നും വന്ന ദമ്പതികൾ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ വിമാനത്താവളത്തിൽ നിന്നും മുങ്ങി. അവർക്ക്​ കോവിഡ്​ 19 സ്ഥിരീകരിക്കു​മ്പോഴേക്കും നിരവധിയാളുകളുമായി സമ്പർക്കത്തിലേർപ്പെടുകയും ഒരുപാട്​ ദൂരം സഞ്ചരിക്കുകയും ചെയ്​തിരുന്നു. ഇത്​ സംസ്ഥാനത്ത്​ വലിയ പരിഭ്രാന്തിയാണ്​ സൃഷ്​ടിച്ചത്​. എങ്കിലും അവർ അടുത്തിടപഴകിയ 900ത്തോളം പേരെ കണ്ടെത്തി വീട്ടുനിരീക്ഷണത്തിലാക്കി.

ഫേസ്​ബുക്കിലും വാട്​സ്ആപ്പിലും ഇറ്റലിയിൽ നിന്ന്​ വന്ന ദമ്പതികളെ അധിക്ഷേപിച്ച്​ നിരവധി പോസ്റ്റുകളാണ്​ പങ്കുവെക്കപ്പെട്ടത്​. ഇൗ സംഭവത്തിന്​ ശേഷം പ്രതികരണവുമായി അവരുടെ ബന്ധു എത്തുകയും ചെയ്​തു. ‘അവർക്ക്​ മികച്ച ചികിത്സയോടൊപ്പം ആളുകളുടെ അധിക്ഷേപം മൂലമുണ്ടായ മാനസിക വിഷമം പരിഹരിക്കാനുള്ള സഹായവും ആരോഗ്യ വിഭാഗം നൽകിയതായി’ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ദമ്പതികളും അവരുടെ വൃദ്ധരായ മാതാപിതാക്കളും അസുഖം ഭേദമായി ആശുപത്രി വിട്ടതും കേരളത്തിന്​ നേട്ടമായി.

(Xinhua News Agency/Getty Images)

കോവിഡ്​ പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ടുള്ള ഉപദേശത്തിനായി ആറ്​ സംസ്ഥാനങ്ങളാണ് കേരളത്തെ​ സമീപിച്ചതെന്ന്​ ആരോഗ്യ മന്ത്രി ശൈലജ പറയുന്നു. എന്നാൽ കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ മറ്റ്​ സംസ്ഥാനങ്ങൾക്ക്​ അതുപോലെ പകർത്താൻ ചിലപ്പോൾ എളുപ്പം സാധ്യമാകണം എന്നില്ല. കാരണം, 30 വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ സംസ്ഥാനം ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത്​ പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യ രംഗത്തിലുമാണ്​. കേരളത്തിന് ഇന്ത്യയിൽ വെച്ചേറ്റവും​ മികച്ച സാക്ഷരതാ നിരക്കും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പൊതുജനാരോഗ്യ സംവിധാനവുമുണ്ട്​. കുറഞ്ഞ ശിശുമരണ നിരക്ക്​, പ്രതിരോധ കുത്തിവെപ്പുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്​ധരുടെ ലഭ്യത എന്നീ കാര്യങ്ങളിലും കേരളം രാജ്യത്ത്​ ഒന്നാമതാണ്​.

ആരോഗ്യ രംഗത്തുള്ള കേരളത്തി​​​​​​​െൻറ വളർച്ച കാരണം ലോകാരോഗ്യ സംഘടനയുടെ കർശന പരിശോധനയെന്ന നിർദേശം എളുപ്പം നടപ്പിലാക്കാൻ അവർക്ക്​ സാധിച്ചു. അതേസമയം, കേന്ദ്ര ഏജൻസികൾ ഇന്ത്യ പോലുള്ള രാജ്യത്ത്​ മാസ്സ്​ ടെസ്റ്റിങ്​ സാധ്യമല്ലെന്ന്​ അഭിപ്രായപ്പെട്ടു. ഏപ്രിൽ ആദ്യ വാരം മാത്രം കേരളം 13000 ടെസ്​റ്റുകളാണ്​ നടത്തിയത്​. ഇത്​ ഇന്ത്യയിൽ ആകെ നടത്തിയതി​​​​​​​െൻറ 10 ശതമാനം വരും. വലിയ സംസ്ഥാനമായ ആന്ധ്രപ്രദേശിന്​ കേരളത്തി​​​​​​െൻറയത്രയും കേസുകളുണ്ടായിട്ടും 6000 ടെസ്റ്റുകളാണ്​ നടത്താൻ സാധിച്ചത്​. ഇരട്ടി കോവിഡ്​ കേസുകളുള്ള തമിഴ്​നാടാകട്ടെ വെറും 8000 ടെസ്റ്റുകളാണ്​ ഇക്കാലയളവിൽ നടത്തിയത്​.

റാപിഡ്​ ടെസ്റ്റിങ്​ കിറ്റുകൾ വിന്യസിക്കുന്ന കാര്യത്തിൽ കേരളമാണ്​ മുന്നിട്ട്​ നിൽക്കുന്നത്​. കോവിഡ്​ ഹോട്​സ്പോട്ടുകളിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന്​ പരിശോധിക്കാൻ വിദഗ്​ധർ ഉപയോഗിക്കുന്നതാണ്​ ഇത്തരം കിറ്റുകൾ. ഇൗ ആഴ്​ച മുതൽ കേരളം വാക്​ ഇൻ ടെസ്റ്റിങ്​ സംവിധാനവും ഒരുക്കാൻ തുടങ്ങിയിട്ടുണ്ട്​. ഇൗ സംവിധാനം വരുന്നതോടെ ആരോഗ്യ രംഗത്തുള്ളവർക്ക് ചില​ സുരക്ഷാ ഉപകരണങ്ങളുടെ ആവശ്യവും കുറയും.

2.6 ബില്യണി​​​​​​​െൻറ സാമ്പത്തിക പാക്കേജാണ്​ ഇൗ മഹാമാരിയെ നേരിടാൻ കേരളം പ്രഖ്യാപിച്ചിരിക്കുന്നത്​. ഇന്ത്യയിലാകമാനം കേന്ദ്ര സർക്കാർ ലോക്​ഡൗൺ പ്രഖ്യാപിക്കുന്നതിന്​ മുമ്പാണിത്​. ഇൗ സമയത്ത്​ കേരളം സ്​കൂൾ വിദ്യാർഥികൾക്ക്​ ഭക്ഷണമെത്തിക്കാനുള്ള സൗകര്യമൊരുക്കി. മൊബൈൽ സേവനദാതാക്കളുമായി ബന്ധപ്പെട്ട്​ നെറ്റ്​വർക്കിലുണ്ടായേക്കാവുന്ന പ്രതിസന്ധി പരിഹരിക്കാൻ ആവശ്യപ്പെട്ടു. രണ്ട്​ മാസത്തെ പെൻഷനും ജനങ്ങൾക്ക്​ ഉറപ്പുനൽകി. എന്നാൽ മാർച്ച്​ മാസത്തി​​​​​​െൻറ തുടക്കത്തിൽ​ ആയിരത്തോളം പേർ പ​ങ്കെടുത്ത്​ നടന്ന ആറ്റുകാൽ പൊങ്കാലയെ തുടർന്ന്​ സംസ്ഥാനം പഴികേൾക്കേണ്ടി വരികയും ചെയ്​തിരുന്നു.

Full View
Tags:    
News Summary - How the Indian state of Kerala flattened its coronavirus curve-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.