നിങ്ങളെ പോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് മക്കളെ എങ്ങിനെ പറഞ്ഞയക്കും -മഞ്ജു സുനിച്ചന്‍
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ രൂക്ഷ പ്രതികരണവുമായി നടി മഞ്ജു സുനിച്ചന്‍. പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന തന്നെപോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നുവെന്ന് നടി പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇത് പറയാതിരിക്കാൻ വയ്യ.. ഇതാണോ കലാലയ രാഷ്ട്രീയം.. ഇതിനാണോ വിദ്യാർഥി പ്രസ്ഥാനങ്ങൾ.. ഇതാണോ ഈ വയസിനിടക്ക് നിങൾ പഠിച്ചത് .. നിങൾ ഇപ്പൊൾ ആരോപിക്കുന്ന (മറ്റാരും വിശ്വസിക്കാത്ത) ഒരു തെറ്റിന് ഇതാണോ ശിക്ഷ.. കൂടെ ഉള്ള ഒരുത്തനെ ചവിട്ടിയും അടിച്ചും കൊല്ലുമ്പോൾ ഒരു ചെറു വിരൽ പോലും അനക്കാതെ നോക്കി നിന്ന നിങൾ.. കുട്ടികളെ നിങൾ എന്താണു പഠിച്ചത്..കുറ്റബോധം തോന്നുന്നില്ലേ.. ഇതിന് എന്ത് പ്രധിവിധി ആണ് ഇവിടുത്തെ ഈ പ്രമുഖ വിദ്യാർഥി പ്രസ്ഥാനത്തിനും സർക്കാരിനും കോളജ് അധികൃതർക്കും പറയാനുള്ളത്.. ആ അമ്മക്ക് എന്ത് മറുപടി കൊടുക്കും നിങൾ.. അച്ഛന്.. അവൻ്റെ സുഹൃത്തുക്കൾക്ക്... പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന എന്നെപോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നു.. നിങ്ങളെ പോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് ഞങളുടെ മക്കളെ എങ്ങെനെ പറഞ്ജയക്കും.. ദയവു ചെയ്ത് ഇതിന്റെ കുറ്റവാളികളെ എങ്കിലും മുഖം നോക്കാതെയുള്ള ശിക്ഷാവിധി നടപ്പിലാക്കണം.. ഇവർക്ക് മാപ്പില്ല..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.