മദ്രസ അധ്യാപകർക്ക് ഭവന വായ്പ; മാര്‍ച്ച് 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ മുഖേന നൽകുന്ന പലിശരഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടര ലക്ഷം രൂപയാണ് അനുവദിക്കുക. തിരിച്ചടവ് കാലാവധി ഏഴു വര്‍ഷമാണ്.

ക്ഷേമനിധിയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 30 വയസ്സിനും 50 വയസ്സിനും മധ്യേ.

അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും www.kmtboard.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫിസില്‍ മാര്‍ച്ച് 10ന് വൈകുന്നേരം അഞ്ചിനകം നൽകണം. ഫോൺ - 0495 2966577. 

Tags:    
News Summary - housing loan for madrassa techers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.