ചെമ്പഴന്തി ശ്രീനാരായണ കോളജി​െൻറ പിറകുവശത്ത് കുണ്ടൂർ കുളത്തിന്​ സമീപം അൻസി മൻസിലിൽ കാർ അടിച്ചുതകർത്ത നിലയിൽ

വാൾ കാട്ടി വീട്ടമ്മയുടെ മാല കവർന്ന​ സംഭവം: അന്വേഷണം ഊർജിതം

കഴക്കൂട്ടം: ചെമ്പഴന്തി ശ്രീനാരായണ കോളജിന് സമീപം അഞ്ചംഗ ഗുണ്ടാസംഘം വീട്ടമ്മയുടെ കഴുത്തിൽ വാൾ​െവച്ച് മാല പൊട്ടിച്ചെടുക്കുകയും വീട്, കട, കാർ എന്നിവ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ പിടികൂടാനുള്ള ശ്രമം കഴക്കൂട്ടം പൊലീസ് ഊർജിതമാക്കി.

ചെമ്പഴന്തി ശ്രീനാരായണ കോളജി​െൻറ പിറകുവശത്ത് കുണ്ടൂർകുളത്തിന്​ സമീപം അൻസി മൻസിലിലായിരുന്നു കഴിഞ്ഞ രാത്രി ഗുണ്ടാസംഘം അഴിഞ്ഞാടിയത്. വീടിനോട് ചേർന്ന കടയിൽനിന്ന അൻസിയുടെ മാതാവ്​ ഷൈലജയുടെ കഴുത്തിൽ ആദ്യം വാൾ​െവച്ച് ആറര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്തു. ബഹളം കേട്ട് പുറത്തുവന്ന ആൻസിയെയും രണ്ടു വയസ്സുള്ള കുഞ്ഞിനെയും വെട്ടാൻ ​ശ്രമിച്ചു. കട അടിച്ചുതകർത്ത സംഘം വീട്ടിനു മുന്നിൽ പാർക്ക് ചെയ്‌തിരുന്ന കാറും വീടി​െൻറ ജാനാല ചില്ലുകളും വെട്ടിപ്പൊളിച്ചു.

പൊലീസിനെ ആക്രമിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ കരിക്ക് രതീഷ്, പോപ്പി അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് വീട്ടുകാർ കഴക്കൂട്ടം പൊലീസിനോട് പറഞ്ഞത്. അൻസിയുടെ സഹോദരൻ എവിടെയെന്ന് ചോദിച്ചുകൊണ്ടാണ് സംഘം എത്തിയതെന്നാണ് പൊലീസിനോട് പറഞ്ഞത്. അക്രമിസംഘം രക്ഷപ്പെട്ടതായും അവരെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയെന്നും കഴക്കൂട്ടം ഇൻസ്പെക്ടർ അറിയിച്ചു.

Tags:    
News Summary - housewife's necklace robbed of by showing sword; strict enquiry by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.