വസന്ത, അറസ്റ്റിലായ ജയരാജൻ
Posted On
date_range Updated On
date_range റിട്ട. അധ്യാപികയെ കൊന്ന് ആഭരണങ്ങൾ മോഷ്ടിച്ചയാൾ മണിക്കൂറുകൾക്കകം പിടിയിലായി
വാടാനപ്പള്ളി: റിട്ട. അധ്യാപികയെ കൊന്ന് ആഭരണങ്ങൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഗണേശമംഗലം സ്വദേശിനി വസന്ത (76) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വസന്തയുടെ അയൽവാസി മണി എന്ന ജയരാജൻ ആണ് പിടിയിലായത്.
ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. വസന്ത ഇരുനില വീട്ടിൽ തനിച്ചായിരുന്നു താമസം. രാവിലെ പല്ല് തേച്ച് നിൽക്കുമ്പോഴാണ് പ്രതി എത്തി തലക്കടിച്ചത്. പിടിവലിക്കിടെ ആയിരുന്നു തലക്കടിച്ചത്.
മോഷണത്തിന് വേണ്ടിയാണ് കൊലയെന്ന് ജയരാജ് പൊലീസിനോട് സമ്മതിച്ചു. മോഷ്ടിച്ച ആഭരണം ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.
നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോൾ മതിൽ ചാടി ഒരാൾ പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതാണ് പൊലീസിന് തുമ്പായത്. മണിക്കൂറുകൾക്കുള്ളിൽ കൊലയാളിയെ പൊലീസ് പിടികൂടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.