പത്തനംതിട്ട: പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് കയറ്റിയ വീട്ടമ്മ മരിച്ച കേസിൽ ആശുപത്രിക്കെതിരെ കേസെടുത്തു. മലയാലപ്പുഴ കാഞ്ഞിരപ്പാറ ജയഭവനിൽ മനോജിന്‍റെ ഭാര്യ സതീഭായിയാണ് (49) മരിച്ചത്.
ഞായറാഴ്ചയാണ് അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയക്ക് ഇവരെ മുറിയിലേക്ക് മാറ്റിയത്. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. തുടർന്ന് മരണ വിവരം ബന്ധുക്കളെ അറിയിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർ പറഞ്ഞത്.
മരണത്തിൽ സംശയമുണ്ടെന്നും ഓവർഡോസ് അനസ്തേഷ്യയാണ് കാരണമെന്നും ബന്ധുക്കൾ സംശയം പറഞ്ഞു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് മുത്തൂറ്റ് ആശുപത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു. ചികിത്സപ്പിഴവ് ആരോപിച്ചാണ് കേസ്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.