തിരുവനന്തപുരം: വനിതാ ഡോക്ടര്‍ക്ക് ഉറക്കഗുളിക നൽകി മയക്കി സ്വർണവും പണവും കവര്‍ന്ന വീട്ടുജോലിക്കാരിയെ പൊലീസ് പിടികൂടി. പത്തനംതിട്ട വാളിക്കോട് നെടിയപുരം കമ്മഞ്ചേരില്വീട്ടില് രഞ്ജന തോമസിനെയാണ് (44) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12നാണ് സംഭവം. ഉള്ളൂരില്‍ താമസിക്കുന്ന വനിതാഡോക്ടറുടെ വീട്ടി
ല്‍ ഹോംനഴ്സായും വീട്ടുജോലികളും ചെയ്തുവരുകയായിരുന്ന പ്രതി രാവിലെ 11 ഒാടെ ഡോക്ടര്‍ക്ക് ചായയില്‍ ഉറക്കഗുളികകള്‍ കലക്കി നല്കി. ഡോക്ടര്‍ ഗാഢമായി മയങ്ങിയ സമയം വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു പവന് തൂക്കം വരുന്ന സ്വര്‍ണവളയും 1500 രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കഴിഞ്ഞദിവസം ജവഹര്‍ നഗറിലെ വാടകവീട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വർണം പ്രതി പണയം െവച്ച സ്ഥാപനത്തില്‍നിന്ന് പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.