വിരലുകളും ആമാശയവും ദ്രവിക്കുന്നു; എന്ത് ചെയ്യണമെന്നറിയാതെ ഒരു വീട്ടമ്മ 

കോട്ടയം: ഒരുവർഷം മുമ്പ് കൈപ്പത്തിയിൽ ചെറിയൊരു വേദന തുടങ്ങിയപ്പോൾ പാലാ, രാമപുരം, ഏഴാച്ചേരി മൂന്നുപ്ലാക്കൽ ത്രേസ്യാമ്മ കരുതിയില്ല, തന്‍റെ ജീവിതം ഈ വിധത്തിൽ കീഴ്മേൽ മറിയുമെന്ന്. പതിയെ വേദന കൂടിവന്നു. 10 ദിവസം കഴിഞ്ഞതോടെ അസഹ്യമായി. വിരലുകളിലേക്കുള്ള രക്തയോട്ടം നിലക്കുന്ന ഗാംഗ്രീൻ രോഗമാണെന്ന് ഡോക്ടർമാർ കണ്ടെത്തി. 

മരക്കമ്പുകൾ ഉണങ്ങിപ്പോകുംപോലെ രണ്ടുകൈകളിലെയും വിരലുകൾ ദ്രവിച്ചുപോകാൻ തുടങ്ങി. 2017ൽ ആമാശയത്തിൽ ദ്വാരം വീണതോടെയാണ് കഷ്ടകാലം തുടങ്ങിയത്. ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന അസുഖമെന്നാണ് ഡോക്ടർമാർ പറയുന്നത്. അപൂർവ രോഗമായതിനാൽ സംസ്ഥാനത്ത് മൂന്നോ നാലോ ഡോക്ടമാർ മാത്രമാണ് ചികിൽസിക്കാനുള്ളത്. 

മരുന്ന് കഴിക്കുമ്പോൾ രോഗം അധികരിക്കുന്നില്ലെന്നത് ആശ്വാസമാണ്. ഇപ്പോഴും ഇടക്കിടെ ആമാശയത്തിൽ തുള വീഴുന്നുണ്ട്. രക്തം വലിയ തോതിൽ നഷ്ടപ്പെടും. ഇതുവരെ 14 തവണയാണ് ആമാശയത്തിലെ ദ്വാരം അടച്ചത്. ശാശ്വതമായ പരിഹാരത്തിന് സാധ്യത കുറവാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. 

10,000 രൂപയുടെ മരുന്ന് പ്രതിമാസം വേണം. ശരാശരി 10 ദിവസം കൂടുേമ്പാൾ രക്തം കയറ്റുകയും വേണം. എന്നാൽ, അതീവ ദാരിദ്ര്യത്തിൽ കഴിയുന്ന ഇവർക്ക് പണമില്ലാത്തതിനാൽ പലപ്പോഴും രക്തം കയറ്റുന്നത് മുടങ്ങും. 

എട്ട് കുടുംബങ്ങളെ 26 വർഷം താങ്ങിനിർത്തിയ ചരിത്രമുണ്ട് ത്രേസ്യാമ്മക്ക്. കാൽ നൂറ്റാണ്ടിലേറെയായി കുറവിലങ്ങാട് പള്ളിക്ക് കീഴിൽ ‘നവോദയ’ എന്ന സഹകരണസംഘത്തി​െൻറ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് ഇവർ. ലൈസൻസ് അടക്കം സ്വന്തംപേരിലാണ്. നോട്ബുക്കും മെഴുകുതിരിയും പേപ്പർ കവറുകളും പഠനോപകരണങ്ങളും നിർമിക്കുന്നതിനാണ് സൊസൈറ്റി ഉണ്ടാക്കിയത്. എട്ട് കുടുംബങ്ങളുടെയും വരുമാനമാർഗമായിരുന്നു സൊസൈറ്റി. 

രോഗബാധിതയായതോടെ ഒരുവർഷം മുമ്പ് ജോലിക്ക് പോകാതായി. അതോടെ സൊസൈറ്റിയുടെ പ്രവർത്തനങ്ങളും താളംതെറ്റി. ഗതികേടിന്‍റെ അങ്ങേയറ്റത്ത് ജനങ്ങളോട് സഹായം അഭ്യർഥിച്ച് സുഹൃത്തുകളുടെ സഹായത്തോടെ വാട്സാപ്പിൽ വിഡിയോ സന്ദേശം അയച്ചുവെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല. 

വീട് പണിയാൻ ലൈഫ് പദ്ധതിയിൽ നാല് ലക്ഷം രൂപ കിട്ടിയത് മാത്രമാണ് ആശ്വാസം. കൈപ്പത്തികൾക്ക് അസഹ്യമായ വേദനയായതിനാൽ വീട്ടുേജാലി ചെയ്യാനും കഴിയുന്നില്ല. അയൽക്കാരുടെ കാരുണ്യത്തിലാണ് ഭക്ഷണം അടക്കമുള്ളവ കിട്ടുന്നത്.  ഭർത്താവ് എം.പി. ജോസഫിന് റബർവെട്ടാണ് ജോലി. ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്കുള്ള ഒാട്ടത്തിനിടെ ജോലി ചെയ്യാൻ കഴിയുന്നില്ലെന്ന് മാത്രം. 

ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

ത്രേസ്യാമ്മ വി.ടി.
അക്കൗണ്ട് നമ്പർ: 40569100003522
കേരള ഗ്രാമീൺ ബാങ്ക് രാമപുരം ശാഖ
ഐ.എഫ്.എസ്.സി കോഡ്: KLGB0040569
ഫോൺ: 9946261550

Tags:    
News Summary - house wife seeks help due to a rare disease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.