സംസ്ഥാനത്ത് സർവ്വവും നഷ്ടപ്പെട്ട് നിൽക്കുന്ന ജനങ്ങൾക്ക് സഹായവും കരുണയും ചൊരിയേണ്ട സമയത്ത് ചൂഷകരായ ചിലരെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്.
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിെൻറ അവസ്ഥ മുതലാക്കി ചില ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളും ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഉയർന്ന വില ഇൗടാക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയാവും സ്വീകരിക്കുകയെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.