തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാരിയായ 24കാരിയെ കോവളത്ത് ബീച്ച് റോഡിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിക്കിം യാങ് ടോക്ക് സ്വദേശിയായ ദേവൻഷി (24) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ അടുക്കള മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.
സ്വകാര്യ ഹോട്ടലിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയായിരുന്നു ദേവൻഷി. ഇവർക്കൊപ്പം താമസിക്കുന്ന യുവതിയാണ് മൃതദേഹം കണ്ടത്. ഇവർ ദേവൻഷിയുടെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു.
കോവളം പൊലീസ് സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കോവളം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.