വൈക്കം: വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ കേസിൽ യുവതിയും യുവാവും അറസ്റ്റിൽ. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
വൈദികൻ പ്രിൻസിപ്പലായി ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ശേഷം ഇവർ ഇദ്ദേഹത്തെ വിഡിയോകാൾ വിളിച്ച് സ്വകാര്യദൃശ്യങ്ങൾ കൈക്കലാക്കി. ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രിൽ മുതൽ പലതവണകളായി വൈദികനിൽനിന്ന് പണം തട്ടുകയായിരുന്നു.
വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വൈദികൻ പൊലീസിൽ പരാതി നൽകിയത്. എസ്.ഐമാരായ ജയകൃഷ്ണൻ, കുര്യൻ മാത്യു, സി.പി.ഒമാരായ നിധീഷ്, ജോസ് മോൻ, സനൽ, മഞ്ജു, നെയ്തിൽ ജ്യോതി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.