വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എമ്മിെൻറ പ്രചാരണ മാർഗങ്ങൾ അനുകരിക്കാനൊരുങ്ങുകയാണ് ബി.ജെ.പി. സി.പി.എമ്മിെൻറ ഗൃഹസന്ദര്‍ശന പരിപാടിയുടെ ചുവട് പിടിച്ചുകൊണ്ട് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെ താരതമ്യം ചെയ്യുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടുമായി വീടുകള്‍ കയറിയിറങ്ങാനാണ് ബിജെപി തീരുമാനം.
ജനുവരി 12 ന് ആരംഭിച്ച് 29 വരെയാണ് ഗൃഹസന്ദർശനം. പാര്‍ട്ടി ഫണ്ട് പിരിവുമായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 25 വരെ ബിജെപി ഗൃഹസമ്പര്‍ക്ക പരിപാടി നടത്തിയിരുന്നു. മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ സാമ്പത്തിക സഹായവും വിവിധ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികൾ .
കേരളത്തെ സി.പി.എം കടക്കെണിയിലാക്കിയെന്ന ആരോപണങ്ങളും ബന്ധുനിയമന ആരോപണവും ബിജെപി ഉയർത്തികാണിക്കും. എന്നാൽ, സര്‍ക്കാറിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹപരമായ നടപടികള്‍ ബോധ്യപ്പെടുത്തുക തുടങ്ങിയവയാണ് ഗൃഹ സന്ദര്‍ശന പരിപാടിയിലൂടെ സി.പി.എം ലക്ഷ്യമിടുന്നത്. ഇതിനിടെ, ബി.ജെ.പി കേരളത്തിൽ മത്സരിക്കാൻ ജനപ്രിയരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ 10 മണ്ഡലങ്ങളിലെങ്കിലും ഇത്തരം സ്ഥാനാർത്ഥികൾ വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.