പള്ളുരുത്തി: ട്രാഫിക് പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിയിൽ ഹോംഗാര്‍ഡുകള്‍ തമ്മില്‍തല്ലി. ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞ് പോയെന്ന് പറഞ്ഞാണ് രണ്ട് ഉദ്യോഗസ്ഥർ തമ്മിൽതല്ലിയത്! പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് സംഭവം. തമ്മില്‍ തല്ലല്‍ സ്റ്റേഷന് മുന്നിലെ റോഡിലേക്ക് നീങ്ങിയതോടെ സംഭവം വലിയ നാണക്കേടായി മാറി.
പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണമായി ബിരിയാണി ഒരുക്കിയിരുന്നു. ഹോം ഗാര്‍ഡുകളായ ചേര്‍ത്തല സ്വദേശികളായ ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നിവരാണ് തമ്മില്‍ തല്ലിയതെന്നാണ് വിവരം. ഇവര് തമ്മില്‍ ഡ്യൂട്ടിയുടെ പേരില്‍ നേരത്തേ പൂര്‍വ വൈരാഗ്യമുള്ളതായും പറയുന്നു.
ജോര്‍ജും രാധാകൃഷ്ണനും ബിരിയാണി കഴിക്കാന്‍ എത്തി. ഒരാള്‍ ചിക്കന്‍ കഷ്ണങ്ങള്‍ അധികമായി എടുത്തപ്പോള്‍ അടുത്തയാള്‍ക്ക് കുറച്ചാണ് കിട്ടിയത്. ഇതേചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും അത് കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.
രാധാകൃഷ്ണന് തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവർക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.