രാജ​െൻറയും അമ്പിളിയുടെയും മക്കൾക്ക്​ ലൈഫ്​ പദ്ധതിയിൽ വീട്​; നിർമാണം പത്ത്​ ലക്ഷം രൂപ ചെലവിൽ

തിരുവനന്തപുരം: തർക്ക ഭൂമിയിലെ വീട്​ ഒഴിപ്പിക്കാനുള്ള പൊലീസ്​ ശ്രമത്തിനിടെ ജീവൻ നഷ്​ടമായ നെയ്യാറ്റിൻകര അതിയന്നൂരിലെ രാജ​െൻറയും അമ്പിളിയുടെയും മക്കൾക്ക്​ ലൈഫ്​ പദ്ധതിയിൽ വീട്​ നൽകും. മാതാപിതാക്കളെ​ അടക്കിയ ഭൂമി തന്നെ തങ്ങൾക്ക്​ സർക്കാർ ഇടപെട്ട്​ നൽകണമെന്ന്​ മക്കളായ രാഹുലും രഞ്​ജിത്തും തുടർച്ചയായി ആവശ്യപ്പെടുന്നതിനിടെയാണ്​ സ്വന്തമായി​ വീട് വെക്കാൻ ശേഷിയില്ലാത്തവർക്ക്​ വീട്​ വെച്ച്​ ​നൽകുന്ന ലൈഫ്​ പദ്ധതിയിൽ മുൻഗണന ക്രമത്തിൽ വീട്​ നൽകാൻ സർക്കാർ തീരുമാനിച്ചത്​.

ഇതിന്​ തദ്ദേശ സ്വയംഭരണ വകുപ്പ്​ ഉത്തരവും​ പുറപ്പെടുവിച്ചു. ലൈഫ്​ പദ്ധതിയിൽ പത്ത്​ ലക്ഷം രൂപ ചെലവിലാണ്​ വീട്​ വെച്ച്​ നൽകുന്നത്​. എന്നാൽ വീട്​ വെക്കുന്നത്​ നിലവിൽ രാഹുലും രഞ്​ജിത്തും താമസിക്കുന്ന തർക്ക ഭൂമിയിലാണെന്ന്​ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഡിസംബർ 31ന്​ ചേർന്ന മന്ത്രിസഭായോഗം അനാഥരായ രാഹുലിനും രഞ്​ജിത്തിനും സ്ഥലവും വീടും ധനസഹായവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ തീരുമാനിച്ചിരുന്നു.

അതേസമയം, തർക്കവസ്​തു പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ്​ തഹസിൽദാർ കലക്​ടർക്ക്​ കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്​. ഭൂമി വസന്തയുടേതാണെന്ന്​ അതിയന്നൂർ വില്ലേജ്​ ഒാഫിസും സ്ഥിരീകരിച്ചു. വസന്തയിൽനിന്ന്​ ഭൂമി വാങ്ങി കൈമാറാൻ ബോബി ചെമ്മണ്ണൂർ ശ്രമി​െച്ചങ്കിലും സർക്കാർ ഭൂമി നൽകിയാൽ മതിയെന്ന്​ പറഞ്ഞ്​ രാജ​െൻറയും അമ്പിളിയുടെയും മക്കൾ നിഷേധിച്ചിരുന്നു.

Tags:    
News Summary - Home for Raja and Ambili's children in Life project; Construction at a cost of Rs 10 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.