കോഴിക്കോട്: സാമൂഹിക സുരക്ഷ പെൻഷൻ അേപക്ഷകരുടെ വീടിെൻറ വലുപ്പവും ഗൃഹോപകരണ ങ്ങളും പരിശോധിക്കുന്ന ‘ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തൽ’ ഉത്തരവ് മരവിപ്പിച്ചു. പെൻഷൻ പട്ടികയിൽ അനർഹർ ഏറെയുണ്ടെന്നതിനാൽ ഗുണഭോക്താക്കളുടെയും അപേക്ഷകരുടെ യും വിവരങ്ങൾ പരിശോധിക്കാൻ 2017 നവംബറിൽ ധനവകുപ്പ് നിർദേശിച്ചിരുന്നു.
ഇതു സംബ ന്ധിച്ച് കൂടുതൽ വ്യക്തത വരുത്തണമെന്ന് പഞ്ചായത്ത് വകുപ്പ് ഡയറക്ടർ കത്ത് നൽകിയതോടെയാണ് പെൻഷൻ അപേക്ഷകർ താമസിക്കുന്ന വീടിെൻറ വലുപ്പം, മേൽക്കൂര കോൺക്രീറ്റാണോ, വീട്ടിൽ എയർ കണ്ടീഷൻ, വാഷിങ് മെഷീൻ, എൽ.ഇ.ഡി ടെലിവിഷൻ, എ.സി, വാഹനം എന്നിവയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ തീരുമാനമെടുക്കാവൂ എന്ന് ധനവകുപ്പ് ജോയൻറ് സെക്രട്ടറി ബി. പ്രദീപ് കുമാർ ജൂലൈ ആദ്യവാരം ഉത്തരവിറക്കിയത്.
അപേക്ഷകരുടെ വീട്ടുപകരണങ്ങളടക്കം ഉദ്യോഗസ്ഥർ നേരിെട്ടത്തി പരിശോധിക്കുന്നത് ആക്ഷേപത്തിനിടയാക്കുമെന്ന് വിവിധ കോണുകളിൽനിന്ന് പരാതി ഉയർന്നതിനുപിന്നാലെ, ഉത്തരവിറങ്ങിയതിെൻറ തൊട്ടടുത്ത ദിവസമാണ് ഇൗ നിർദേശങ്ങൾ മരവിപ്പിച്ചത്.
കുടുംബാംഗങ്ങളുടെ ജീവിതനിലവാരം, സമൂഹത്തിലെ അവരുടെ സ്ഥാനം, കുടുംബത്തിലെ അംഗങ്ങളുടെ ജോലിയും വരുമാനവും, കുടുംബാംഗങ്ങളുടെ കൈവശമുള്ള ഭൂമിയുടെ അളവ് എന്നിവയുൾപ്പെടെ പരിശോധിക്കണമെന്ന നിർദേശം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താൽക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് ധനവകുപ്പ് തദ്ദേശ സ്ഥാപനങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, പെൻഷൻ തുക 1000 രൂപയിൽനിന്ന് 1100 രൂപയാക്കി വർധിപ്പിച്ചതിനുപിന്നാലെ പെൻഷൻ പട്ടികയിലെ അനർഹരെ കണ്ടെത്തുന്നതിനു െകാണ്ടുവന്ന വാർഷിക വരുമാനം ലക്ഷം രൂപയിൽ കവിയരുത്, അപേക്ഷകൻ സർവിസ് പെൻഷണർ ആവരുത്, ആദായനികുതി നൽകുന്ന ആളാകരുത് തുടങ്ങിയ നിർദേശങ്ങൾക്ക് മാറ്റമുണ്ടാവില്ല. നിലവിൽ സംസ്ഥാനത്ത് സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്ന 42.5 ലക്ഷം പേരും ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്ന 10 ലക്ഷത്തോളം പേരുമുണ്ടെന്നാണ് സർക്കാർ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.